തൃപ്പൂണിത്തുറ: നിരോധിത മയക്കു മരുന്ന് ഗുളികകളുമായി ചോറ്റാനിക്കര വെട്ടിക്കൽ മങ്ങാട്ടുപറമ്പിൽ അഖിൽ മോഹനെ (24) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. 86 നൈട്രാസെപാം ഗുളികകൾ കണ്ടെടുത്തു. എസ്.എച്ച്.ഒ എ.എൽ. യേശുദാസിന്റെ നേതൃത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.