
കനത്ത മഴയെത്തുടർന്ന് പമ്പ ജലസേചന പദ്ധതിയുടെ മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകൾക്കും മുകളിലൂടെ വെള്ളമൊഴുകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം മലയോര മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. സംഭരണിയിലെ ജലനിരപ്പ് ഉയർന്നതാണ് പ്രശ്നം. അണക്കെട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്താൻ മണിക്കൂറുകൾ വൈകി