export

കൊച്ചി: പെട്രോളിയം,​ രത്നം,​ പഞ്ചസാര എന്നിവയുടെ കയറ്റുമതിയിൽ കഴിഞ്ഞ 5 വ‍ർഷത്തിനിടെ ഇന്ത്യയുടെ ആഗോള വിപണി വിഹിതം വർദ്ധിച്ചതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്ക്. വൈദ്യുത ഉപകരണങ്ങൾ, ന്യൂമാറ്റിക് ടയറുകൾ, ടാപ്പുകളും വാൽവുകളും, സെമികണ്ടക്ടർ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലും രാജ്യത്തിന്റെ കയറ്റുമതി വിഹിതം വർദ്ധിച്ചിട്ടുണ്ട്. പെട്രോളിയം കയറ്റുമതിയിൽ 2018ൽ അഞ്ചാംസ്ഥാനത്തായിരുന്ന ഇന്ത്യ 2023ൽ രണ്ടാംസ്ഥാനത്തെത്തി. 84.96 ബില്യൺ ഡോളറാണ് പെട്രോളിയം കയറ്റുമതിയിൽ നിന്ന് നേടുന്നത്. രത്നങ്ങളുടെ കയറ്റുമതി 1.52 ബില്യൺ ഡോളറായി വർദ്ധിച്ചു, ഇതിൽ രണ്ടാംസ്ഥാനത്ത് നിന്ന് ഒന്നാംസ്ഥാനത്തിലേക്ക് കയറി. പഞ്ചസാര കയറ്റുമതി 3.72 ബില്യൺ ഡോളറായി വർദ്ധിച്ചു.

പെ​ട്രോ​ളി​യം,​ ​ര​ത്‌​നം,​ ​പ​ഞ്ച​സാര കയറ്റുമതികളിൽ തിളങ്ങുന്നു

അ​നു​കൂ​ല​മാ​യ​ കാ​ർ​ഷി​ക​ ന​യ​ങ്ങ​ളും​ ശ​ക്ത​മാ​യ​ ഉ​ത്പാ​ദ​ന​ അ​ടി​ത്ത​റ​യും​ആ​ഗോ​ള​ ആ​വ​ശ്യ​ക​ത​ നി​റ​വേ​റ്റു​ന്ന​തി​ലെ മുന്നേറ്റവുമാണ് കയറ്റുമതിയിൽ മുന്നേറാൻ ഇന്ത്യയെ സഹായിച്ചത്.

ഇന്ത്യയുടെ ആഗോള വിപണി വിഹിതം

പെട്രോളിയം കയറ്റുമതി

2018ൽ - 6.45 %

2023 ൽ - 12.59 %

രത്നം

2018ൽ - 16.27%

2023ൽ - 36.53 %

പഞ്ചസാര

2018ൽ - 4.17%

2023ൽ - 12.21 %