blasters-

മും​ബ​യ് ​:​ ​ഐ.​എ​സ്.​എ​ൽ​ ​ഫു​ട്ബാ​ളി​ൽ​ ​ കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സി​നെ​ 4​-2​ന് ​കീ​ഴ​ട​ക്കി​ ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്.​സി.​മും​ബ​യ്ക്ക് ​വേ​ണ്ടി​ ​നി​ക്കോ​സ് ​ക​രേ​ലി​സ് ​ഇ​ര​ട്ട​ ​ഗോ​ളു​ക​ൾ​ ​നേ​ടി.​നാ​ഥ​ൻ​ ​റോ​ഡ്രി​ഗ​സും​ ​ലാ​ലി​യ​ൻ​ ​സു​വാ​ല​ ​ചാം​ഗ്തെ​യും​ ​ഓ​രോ​ ​ഗോ​ൾ​ ​നേ​ടി.​ ​ബ്ളാ​സ്റ്റേ​ഴ്സി​നാ​യി​ ​ജീ​സ​സ് ​ജി​മി​നെ​സും​ ​ക്വാ​മി​പെ​പ്ര​യും​ ​ഓ​രോ​ ​ഗോ​ള​ടി​ച്ചു.​ ​ഗോ​ള​ടി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​ജ​ഴ്സി​യൂ​രി​യ​തി​ന് ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ട് ​പെ​പ്ര​ ​പു​റ​ത്താ​യ​ത് ​ബ്ളാ​സ്റ്റേ​ഴ്സി​ന് ​തി​രി​ച്ച​ടി​യാ​യി.

തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമാണ് ടീമിനുളളത്. മുംബയ് ഏഴാം സ്ഥാനത്താണ്. ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ മുംബയ്ക്ക് ഒമ്പത് പോയിന്റുണ്ട്.


മും​ബ​യ് ​ഫു​ട്ബാ​ൾ​ ​അ​രീ​ന​യി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഒ​ൻ​പ​താം​ ​മി​നി​ട്ടി​ൽ​ ​ലാ​ലി​യ​ൻ​ ​സു​വാ​ല​ ​ചാം​ഗ്തെ​യു​ടെ​ ​പാ​സി​ൽ​ ​നി​ന്ന് ​ക​രേ​ലി​സാ​ണ് ​മും​ബ​യ്‌​ക്ക് ​വേ​ണ്ടി​ ​ആ​ദ്യം​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​എ​ട്ടാം​ ​മി​നി​ട്ടി​ൽ​ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​ക്വാ​മി​ ​പെ​പ്ര​ ​ആ​ദ്യ​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ടി​രു​ന്നു.​ 25​-ാം​ ​മി​നി​ട്ടി​ൽ​ ​മും​ബ​യ്‌​യു​ടെ​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​യോ​യ​ൽ​ ​വാ​ൻ​ ​നീ​ഫും​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ടു.


55​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​യി​ൽ​ ​നി​ന്ന് ​ക​രേ​ലി​സ് ​ര​ണ്ടാം​ ​ഗോ​ളും​ ​നേ​ടി.​ 57​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​ ​വ​ഴി​ ​ത​ന്നെ​ ​ജി​മി​നെ​സ് ​തി​രി​ച്ച​ടി​ച്ചു.​ 71​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​പ്ര​ ​സ്കോ​ർ​ ​ചെ​യ്ത​തോ​ടെ​ ​ക​ളി​ 2​-2​ന് ​സ​മ​നി​ല​യി​ലാ​യി.​എ​ന്നാ​ൽ​ ​ജ​ഴ്സി​യൂ​രി​ ​ഗോ​ളാ​ഘോ​ഷി​ച്ച​തി​ന് ​പെ​പ്ര​ ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർ​ഡും​ ​വാ​ങ്ങി​ ​മ​ട​ങ്ങി.75​-ാം​ ​മി​നി​ട്ടി​ൽ​ ​ന​ഥാ​ൻ​ ​റോ​ഡ്രി​ഗ​സും​ 90​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​യി​ൽ​ ​നി​ന്ന് ​ചാം​ഗ്തെ​യും​ ​നേ​ടി​യ​ ​ഗോ​ളു​ക​ൾ​ ​മും​ബ​യ്‌​യു​ടെ​ ​വി​ജ​യം​ ​ഉ​റ​പ്പാ​ക്കി.