arrest

മധുര: അയൽവാസിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. മധുര ജില്ലയിലെ ചോളവന്താൻസംഗങ്കോട്ട തെരുവ് സ്വദേശിയായ വിഘ്നേശ്വരനെയാണ് (19) ചോലവണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. ദീപാവലി ദിവസത്തിൽ വിഘ്നേശ്വരന്റെ അച്ഛൻ മുത്തയ്യയും അയൽവാസിയായ മദൻകുമാറും തമ്മിലുള്ള വാക്ക് തർക്കമാണ് പെട്രോൾ ബോംബേറിൽ കലാശിച്ചത്.

സംഭവത്തിൽ വീടിന്റെ മുൻഭാഗം തകർന്നുപോയി. വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. ആക്രമണത്തെ തുടർന്ന് മദൻ കുമാർ ചോലവണ്ടൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന കോളേജ് വിദ്യാർത്ഥി വിഘ്നേശ്വരനെ പിടികൂടുകയായിരുന്നു. വിഘ്നേശ്വരൻ പെട്രോൾ ബോംബ് എറിയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.