s

ന്യൂഡൽഹി: ആഘോഷങ്ങളിൽ ഹരിതചട്ടം ഉറപ്പാക്കുന്നതിൽ കേരളം മാതൃകയാണെന്ന് കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.ഹരിതചട്ടങ്ങൾ പാലിച്ചും പാരമ്പര്യം ചോർന്നുപോകാതെയുമാണ് കേരളം ഓണം ആഘോഷിച്ചത്. ഡൽഹിയിൽ സ്വച്ഛ് ദിവാലി,ശുഭ് ദിവാലി ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് വലിയ ശ്രമപ്പെട്ട ജോലിയായിരുന്നെന്നും അതിനായി സമൂഹമാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള പോസ്റ്ററുകളും വീഡിയോകളും പങ്കുവെച്ചും എൻഫോഴ്സ്മൻ്റ് സ്ക്വാഡ് 14 ജില്ലകളിലും പരിശോധന നടത്തകയും ചെയ്തെന്ന്ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി ജോസ് പ്രതികരിച്ചു.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് 24​ ​ഫു​ഡ് ​സ്റ്റോ​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ദീ​ർ​ഘ​ദൂ​ര​ ​ബ​സു​ക​ൾ​ക്ക് 24​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​സ്‌​റ്റോ​പ്പ് ​അ​നു​വ​ദി​ച്ചു.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ന​ല്ല​ ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ന്ന​തി​ന് ​ഹോ​ട്ട​ലു​ക​ളു​മാ​യി​ ​ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​വൃ​ത്തി​യും​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​ഗു​ണ​നി​ല​വാ​ര​വും​ ​വി​ല​ക്കു​റ​വും​ ​പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.​ ​എം.​സി​ ​റോ​ഡ്,​ ​ദേ​ശീ​യ​പാ​ത​ ​എ​ന്നി​വ​യ്ക്ക് ​അ​രി​കി​ലെ​ ​ഹോ​ട്ട​ലു​ക​ളാ​ണി​വ.
​ ​ശു​ചി​മു​റി​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഹോ​ട്ട​ലു​ക​ൾ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​ക​ണം.​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ​ ​പ​രാ​തി​ ​ഉ​ണ്ടാ​യാ​ൽ​ ​സ്റ്റോ​പ്പ് ​പു​നഃ​പ​രി​ശോ​ധി​ക്കും.
വൃ​ത്തി​ഹീ​ന​വും​ ​നി​ര​ക്ക് ​കൂ​ടി​യ​തു​മാ​യ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​ഭ​ക്ഷ​ണ​ത്തി​നാ​യി​ ​നി​റു​ത്തു​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഏ​റെ​ ​പ​ഴി​ ​കേ​ട്ടി​രു​ന്നു.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​നി​റു​ത്തു​ന്ന​താ​യും​ ​ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.​ ​ബ​സ് ​നി​റു​ത്തു​ന്ന​ ​സ്ഥ​ല​ത്തെ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​യാ​ത്ര​ക്കാ​ർ​ ​നി​ർ​ബ​ന്ധി​ത​രാ​യി​രു​ന്നു.​ ​ശു​ചി​മു​റി​ ​ഇ​ല്ലാ​ത്ത​ ​ഹോ​ട്ട​ലു​ക​ൾ​ ​സ്ത്രീ​യാ​ത്രി​ക​ർ​ക്ക് ​ഏ​റെ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.​ ​ഇ​തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​മ​ന്ത്രി​ ​കെ.​ബി​ ​ഗ​ണേ​ശ്കു​മാ​റാ​ണ് ​ഹോ​ട്ട​ലു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.

ആ​ർ.​ ​ശ​ങ്ക​ർ​ ​അ​നു​സ്മ​ര​ണം​ ​ഏ​ഴി​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​ർ.​ ​ശ​ങ്ക​റി​ന്റെ​ 52​-ാം​ ​ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ആ​ർ.​ ​ശ​ങ്ക​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​അ​നു​സ്മ​ര​ണ​ ​പ​രി​പാ​ടി​ക​ളു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഏ​ഴി​ന് ​ന​ട​ക്കും.​ ​കെ.​പി.​സി.​സി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​എം.​ ​സു​ധീ​ര​ൻ​ ​പാ​ള​യ​ത്തെ​ ​ആ​ർ.​ ​ശ​ങ്ക​ർ​ ​പ്ര​തി​മ​യി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ട് ​ര​വി,​ ​കെ.​പി.​സി.​സി,​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​മു​ൻ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​സ​ദാ​ശി​വ​ൻ​ ​പൂ​വ​ത്തൂ​രി​ന്റെ​ ​ക​വി​താ​ലാ​പ​ന​വും​ ​ന​ട​ക്കും.