
മുംബയ് വോർലിയിലെ 53-ാം നിലയിൽ കടൽക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ബാൽക്കണികളും ബെഡ് റുമൂകളുമുള്ള ഫ്ളാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം മാധുരി ദീക്ഷിതും ഭർത്താവ് ഡോ. ശ്രീറാം നെനെയും. മാധുരി ദീക്ഷിത്തും ശ്രീറാം നെനെയും ചേർന്ന് അടുത്തിടെ ഫ്ളാറ്റ് ആരാധകർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തി.
5,500 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്ത ഫ്ളാറ്റിന് 48 കോടി രൂപയാണ് വില. അന്തരിച്ച പ്രശസ്ത കലാകാരൻ എം.എഫ് ഹുസൈന്റെ മനോഹരമായ കലാസൃഷ്ടികളാണ് ഇന്റീരിയർ.എം.എഫ് ഹുസൈന്റെയും അദ്ദേഹത്തിന്റെ വരയുടെയും കടുത്ത ആരാധികയാണ് മാധുരി. മാധരിക്കുവേണ്ടി ഹുസൈൻ വരച്ചുകൊടുത്ത ചിത്രങ്ങളാണ് ഇന്റീരിയറിന്റെ പ്രധാന ആകർഷണം. ഹുസൈൻ ജിക്ക് എന്റെ വീടിന്റെ ചുവരുകൾ വരയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞാൻ അതിനെ എതിർത്തു. അതിനാൽ അദ്ദേഹം എനിക്കായി ചിലത് വരച്ചു. അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികൾ... അദ്ദേഹം ഉപയോഗിച്ച നിറങ്ങൾ എനിക്കിഷ്ടമാണ്. മാധുരി പറയുന്നു.അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുമ്പോൾ ഫോയറിലെ വിക്രം ഗോയലിന്റെ വിയ ഹോമിന്റെ ശ്രദ്ധേയമായ കൺസോൾ, എം.എഫ്. ഹുസൈന്റെ ഗണപതി എന്നിവയെല്ലാം കാണാം.
എം.എഫ്. ഹുസൈൻ പെയിന്റിംഗ് ഡാൻസിംഗ് വിമൻ, ഡൈനിംഗ് ഏരിയയിൽ കാണാം. സ്റ്റൈലിഷായൊരു ബാർ ഏരിയയും ഇവിടെയുണ്ട്.
സംഗീതം, നാടകം, കല, സാങ്കേതിക വിദ്യ എന്നിവയോടുള്ള മാധുരിയുടെയും കുടുംബത്തിന്റെയും ഇഷ്ടം വീട്ടിൽ സമന്വയിച്ചിരിക്കുന്നു. ഗ്രാൻഡ് പ്രൊജക്ടർ സൗകര്യമുള്ള ഹോം തിയേറ്റർ മുതൽ സ്ളീക്ക് ഡിസൈനിലുള്ള ബാർ, ഗിറ്റാറുകൾ, ഡ്രംസ്, പിയാനോ എന്നിവയെല്ലാമുള്ള മ്യൂസിക്കൽ റൂം വരെ ഇവിടെയുണ്ട്. ആർക്കിടെക് അപൂർവ്വ ഷ്രോഫ് ആണ് ഡിസൈനർ.