astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 നവംബർ 5 -1200 തുലാം 20 - ചൊവ്വാഴ്ച. (പുലർന്ന ശേഷം 9 മണി 44 മിനിറ്റ് 44 സെക്കന്റ് വരെ തൃക്കേട്ട ശേഷം മൂലം നക്ഷത്രം )


അശ്വതി: കര്‍മ്മ മേഖലയില്‍ അനിശ്ചതത്വം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യ വിഷമതകള്‍, കുടുംബത്തിൽ സുഖക്കുറവ്. പൊതുവെ സാമ്പത്തിക പ്രതിസന്ധി നേരിടും.

ഭരണി: കടമകള്‍ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും. മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. സഹോദര സ്ഥാനീയര്‍ക്കു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.
ധനനഷ്ടം ഉണ്ടാകും.

കാര്‍ത്തിക: സ്വന്തം നേട്ടങ്ങൾക്കായി നിങ്ങളെ സമീപിക്കുന്നവരെ അവഗണിക്കുക. കാർഷിക രംഗം, വ്യാപാര മേഖല എന്നിവയൊക്കെ വേണ്ട രീതിയിൽ ലാഭം നൽകിയെന്ന് വരില്ല. ബുദ്ധിമുട്ടുകള്‍, സഹോദർ മുഖേന മനഃക്ലേശം.

രോഹിണി: മടിയും അലസതയും ഉണ്ടാകും. പണ നഷ്ടവും കട ബാദ്ധ്യതയും ഉണ്ടാവാൻ സാദ്ധ്യത.
കൂട്ടുകെട്ടുകള്‍ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴിൽ രംഗത്ത് തടസങ്ങളുണ്ടാകും.
വൃധാ ആരോപണങ്ങള്‍, ദാമ്പത്യ ജീവിതത്തിൽ ഭിന്നതകള്‍.

മകയിരം: ഔദ്യോഗിക തിരക്കുകൾ മനോനിലയെ ബാധിക്കുകയും ക്ഷിപ്ര കോപിയാക്കുകയും ചെയ്യും.
ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത ഉള്ളതിനാൽ എല്ലാവരോടും നയപരമായി പെരുമാറണം.
മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍, അവിചാരിത തടസങ്ങള്‍.

തിരുവാതിര: കുടുംബാഗംങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കും. അന്യരിൽ നിന്ന് ആദരവ് നേടും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. അനുകൂലമായ സ്ഥലമാറ്റം, പല രീതിയിലും ഉയര്‍ച്ചയുണ്ടാകും.

പുണര്‍തം: ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി ദൃശ്യമാകും. വിവാഹാദി മംഗള കര്‍മ്മങ്ങളിൽ പങ്കെടുക്കും. വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും.

പൂയം: കഠിനാധ്വാനം ചെയ്യുന്നവർക്ക് അതിന്റെ ഫലം ലഭിക്കും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. കലാകാരന്മാര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭിക്കും. തൊഴിലിൽ പുരോഗതി വന്നുചേരും, ജീവിത പങ്കാളിക്ക് ജോലിയില്‍ ഉയര്‍ച്ച.

ആയില്യം: തൊഴിലിൽ മേന്മയും സാമ്പത്തിക പുരോഗതിയും, മിത്രങ്ങളുടെ സഹായം ലഭിക്കും. പൊതുവെ സന്തോഷവും സമാധാനപരവുമായി സമയം ചെലവിടും. കച്ചവടക്കാര്‍ക്ക് ദിവസം അനുകൂലമാണ്. കുടുംബത്തില്‍ ഐശ്വര്യം വർദ്ധിക്കും, കര്‍മ്മരംഗത്ത് പുരോഗതി.

മകം: പുരസ്കാരങ്ങൾ ലഭിക്കും, ധനാഭിവൃദ്ധിയുടെ സമയം, വസ്തു സംബന്ധമായ ക്രയവിക്രയങ്ങൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. തൊഴില്‍പരമായി അനുകൂലസമയം, വിവിധ തലത്തില്‍ സാമ്പത്തിക നേട്ടം.

പൂരം: കുടുംബത്തിന്റെ പിന്തുണ എല്ലാ മേഖലയിലുമുണ്ടാകുന്നത് പല കാര്യങ്ങൾക്കും ആശ്വാസം തോന്നും.
കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബന്ധുക്കള്‍ ഒരുമിക്കും, മാനസിക സംതൃപ്തി ലഭിക്കും.

ഉത്രം: എല്ലാ കാര്യങ്ങളിലും ആദ്യം തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് എല്ലാം ഭംഗിയായി നടക്കും.
മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും. ഗൃഹാന്തരീക്ഷം അസംതൃപ്തം ആയിരിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം, ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം.

അത്തം: അയൽബന്ധങ്ങൾ സൂക്ഷിക്കണം, സഹോദരുമായി കലഹത്തിനു നിൽക്കരുത്,
മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തിൽ മിതത്വം പാലിക്കണം. വാഹനസംബന്ധമായി ചെലവുകള്‍ വർദ്ധിക്കും. സഹപ്രവര്‍ത്തകര്‍ ചതിക്കാന്‍ സാദ്ധ്യത, പൊതു ജനങ്ങളുമായി കലഹിക്കും.

ചിത്തിര: ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകും, കള്ളന്മാർ കാരണം ധനനാശം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.
പലവിധ പ്രശ്‌നങ്ങളുണ്ടാകും, കര്‍മമേഖലയില്‍ അശ്രദ്ധ.

ചോതി: സാമ്പത്തിക ബുദ്ധിമുട്ടുകൾ നിരാശയ്ക്ക് വഴിവെക്കുകയും ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചെയ്യും. സാമ്പത്തിക സ്ഥിതി അത്ര മെച്ചമായിരിക്കില്ല. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും, ജാമ്യം നില്‍ക്കരുത്.

വിശാഖം: മേലുദ്യോഗസ്ഥരിൽ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും,
കടബാദ്ധ്യതകള്‍ വര്‍ധിക്കും. ഔഷധ സേവയോ ആശുപത്രി വാസമോ വേണ്ടി വരും. സ്ത്രീകളുമായി കലഹം, ധനമിടപാടുകളില്‍ ജാഗ്രത പാലിക്കണം.

അനിഴം: മൂന്നാമതൊരാൾ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നത് തടയുക.
സുഹൃത്തുക്കളിൽ നിന്ന് മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

കേട്ട: ജനപ്രീതിയും പ്രശംസയും നേടും, ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. കാര്‍ഷികാദായം വര്‍ധിക്കും. എന്നിരുന്നാലും കച്ചവടത്തിൽ നിന്ന് വേണ്ട വിധം നേട്ടം ഉണ്ടായേക്കില്ല. സാമ്പത്തിക നേട്ടം, പ്രയാസമെന്നു തോന്നുന്നവ ലളിതമായി പരിഹരിക്കും.

മൂലം: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനിർത്താൻ സാധിക്കും, അശരണരെ സഹായിക്കും. കലാ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃദ്‌സഹായം കൊണ്ട് മനസ്സിന് ആശ്വാസം ഉണ്ടാകും.വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ഗുണകരമായ വിവാഹാലോചനകള്‍ വരും.

പൂരാടം: ബിസിനസുകാർക്ക് വ്യാപാരത്തിൽ നിന്ന് വലിയ ഗുണം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളിൽ താല്പര്യം വര്‍ദ്ധിക്കും. ദൂരയാത്രകളില്‍ കൂടി നേട്ടം.

ഉത്രാടം: തൊഴില്‍പരമായി ഉയര്‍ച്ച, പ്രതിയോഗികള്‍ പിന്തിരിയും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും, ജോലിക്കായി ശ്രമിക്കുന്നവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അറിയിപ്പ് ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ മുഖേന സന്തോഷം, തൊഴില്‍ ലബ്ധി.

തിരുവോണം: എതിരാളികളെ പരാജയപെടുത്തും, അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. കഠിന പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങള്‍ നേടിയെടുക്കും.

അവിട്ടം: സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. പുതിയ ജീവിത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും, വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ഭൂമിയുടെ ക്രയ വിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

ചതയം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, എന്‍ജിനീയറിംഗ് മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. തടസപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കു പോക്കുണ്ടാകും. കാര്യങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ മുന്നോട്ടു നീക്കും, ആത്മവിശ്വാസം വര്‍ദ്ധിക്കും.

പൂരുരുട്ടാതി: ആശയങ്ങൾ മറ്റുള്ളവർക്ക് ബോദ്ധ്യമാകും വിധം അവതരിപ്പിക്കാനും അംഗീകാരം നേടാനും കഴിയും, ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബന്ധുക്കൾ സഹായിക്കും, അംഗീകാരവും പ്രശസ്തിയും.

ഉത്തൃട്ടാതി: സ്ത്രീകള്‍ മുഖേന സന്തോഷം കിട്ടും, പ്രണയത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വിദേശ യാത്രയ്ക്കുള്ള അവസരം, ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം.

രേവതി: ഉല്ലാസകരമായ അനുഭവങ്ങള്‍, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ആഘോഷ വേളകളിൽ പങ്കെടുക്കും. ചതിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, സ്വന്തം പ്രയത്നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും.