
ലഖ്നൗ: വൃന്ദാവനിലെ ബാൻകേ ബിഹാരി ക്ഷേത്രത്തിൽ തീർത്ഥമെന്ന് വിശ്വസിപ്പിച്ച് ഭക്തരെ കുടിപ്പിച്ചിരുന്നത് എസിയിലെ വെള്ളം. ശ്രീകൃഷ്ണന്റെ പാദത്തിൽ നിന്നൊഴുകുന്ന തീർത്ഥമെന്ന് പ്രചരിപ്പിച്ചിരുന്നതിനാൽ ദിനവും നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തി ജലം കുടിച്ചിരുന്നത്. പലരും കുപ്പികളിലാക്കി വീട്ടിലും കൊണ്ടുപോയിരുന്നു.
ക്ഷേത്രത്തിലെ ചുവരിൽ ആനത്തല രൂപം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് ജലം ഇറ്റിറ്റ് വീഴുന്നത്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് സത്യാവസ്ഥ ഷൂട്ട് ചെയ്ത് പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെ എസിയിലെ വെള്ളം ട്യൂബിലൂടെ രഹസ്യമായി ആനത്തലയിൽ കടത്തിവിട്ടതാണെന്ന് ക്ഷേത്രാധികൃതർ സമ്മതിച്ചു. വായ് തുറന്നിരിക്കുന്ന രൂപത്തിന്റെ കീഴ്ചുണ്ടിൽ ചെറിയ ദ്വോരമിട്ട് അതിലൂടെയാണ് ജലം പുറത്തെത്തിച്ചത്. കൂടുതൽ ഭക്തരെ വരുത്തി ക്ഷേത്ര വരുമാനം കൂട്ടാനായിരുന്നു ഈ കടുംകൈയെന്നാണ് വിവരം.
എസിയിൽ നിന്നു വരുന്ന ജലം ആരോഗ്യപ്രശ്നമുണ്ടാക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ശരീരത്തിന് ദോഷം ചെയ്യുന്ന രാസവസ്തുവായ ഹൈഡ്രോഫ്ലൂറോ കാർബൺ കലരാനിടയുണ്ട്. ഫംഗസുകളുമുണ്ടാകും.