
തിരുവനന്തപുരം: ഗവ. ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിൽ മാതൃഭാഷാദിനവും ഭരണഭാഷാ വാരാഘോഷവും കവിയും എഴുത്തുകാരനുമായ ക്ലാപ്പന ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ അദ്ധ്യക്ഷതവഹിച്ചു. 'ഭരണഭാഷ സാധാരണ ജനങ്ങളിലേക്ക്" എന്നവിഷയത്തിൽ കവിയും ഐ.എം.ജി സെക്രട്ടറിയും സെക്രട്ടേറിയറ്റിൽ അഡിഷണൽ സെക്രട്ടറിയുമായ ദിലീപ്കുമാർ ടി.ഐ മുഖ്യപ്രഭാഷണം നടത്തി. നോടൽ ഓഫീസറും ലേ- സെക്രട്ടറിയുമായ പി. സുജീഷ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രദീപ്കുമാർ, ഫോറൻസിക് മേധാവി ഡോ. ബിന്ദു പെരേര, അക്കൗണ്ട് ഓഫീസർ കവിത ദേവി, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് നബീൽ എന്നിവർ സംസാരിച്ചു.