
ലക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ വ്യോമസേനുടെ മിഗ് -29 യുദ്ധവിമാനംതകർന്നു വീണു. ഇന്നലെ വൈകിട്ട് 5 മണിയോടെ പരിശീലനത്തിനിടെയായിരുന്നു അപകടം. പൈലറ്റ് ഉൾപ്പെടെ വിമാനത്തിലെ രണ്ടു പേരും രക്ഷപ്പെട്ടു.
ആഗ്രയിലെ ബാഗ സോനിഘ ഗ്രാമത്തിലെ വയലിൽ വീണ വിമാനം കത്തിയമർന്നു. പഞ്ചാബിലെ അദംപൂരിൽ നിന്ന് ആഗ്ര വ്യോമ താവളത്തിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. സാങ്കേതിക തകരാർ എന്നാണ് പ്രാധമിക വിവരം. വിമാനം തകർന്നു വീണതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ വ്യാമസേന അന്വേഷണം പ്രഖ്യാപിച്ചു.
റഷ്യൻ നിർമ്മിത മിഗ് - 29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേനയുടെ ഭാഗമായത്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ആധുനിക വത്കരിച്ച മിഗ് -29 യു.പി.ജി വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അടുത്തിടെ രണ്ടാം
അപകടം
രണ്ട് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. സാങ്കേതിക പ്രശ്നത്തെ തുടർന്ന് സെപ്തംബറിൽ മിഗ് - 29 രാജസ്ഥാനിൽ തകർന്ന് വീണിരുന്നു. അപകടസമയത്ത് രക്ഷപ്പെടാൻ പൈലറ്റിനെ സഹായിക്കുന്ന ലോകത്തെ മികച്ച ‘ഇജക്ഷൻ സീറ്റ് ’ ആണ് മിഗ് -29ലേത്.