
അബുദാബി: ഇന്നലെ അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചത് ഒൻപത് മലയാളികളടക്കം പത്തുപേർക്ക്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യന്റെ (34) നേതൃത്വത്തിൽ പത്തുപേർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. സംഘത്തിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. ഇതിൽ ഒരാളുടെ വിവാഹം വെള്ളിയാഴ്ചയാണ്. അബുദാബിയിലെ സ്കൂളിൽ ജോലി ചെയ്യുന്നവരാണ് പത്തുപേരും. സമ്മാനത്തുക പത്ത് പേർക്കുമായി പങ്കിടുമെന്ന് പ്രിൻസ് പറഞ്ഞു. എട്ട് വർഷമായി അബുദാബിയിൽ ജോലി ചെയ്യുകയാണ് പ്രിൻസ്. ഒക്‌ടോബർ നാലിനാണ് 197281 നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്.