
ബംഗളൂരു: മൂഡ ഭൂമിയിടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്ത നോട്ടീസ്. മൈസൂരുവിലെ ലോകായുക്ത ഓഫീസിൽ ബുധനാഴ്ചയാണ് എത്തേണ്ടത്. ഗവർണർ നേരത്തേ പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. മൈസൂരുവിൽ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്നാണ് കേസ്. ഒക്ടോബർ 25ന് പാർവതിയെ ചോദ്യം ചെയ്തിരുന്നു. ഗ്രാമത്തിലെ 3.16 ഏക്കർ ഏറ്റെടുത്തതിനു പകരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഭൂമി അനുവദിച്ചത് സിദ്ധരാമയ്യയുടെ സ്വാധീനഫലമായെന്നാണ് ആരോപണം.