
ഫാഷൻ ലോകത്ത് എങ്ങനെ സെൻസേഷൻ സൃഷ്ടിക്കാം എന്നത് മറ്റാരെക്കാളും നന്നായി നടിയും മോഡലുമായ കിം കർദാഷിയാന് അറിയാം. ലോസ് ഏഞ്ചൽസിൽ നടന്ന ലാക്മെ ആർട്ട് ആൻഡ് ഫിലിം ഗാലെയിൽ കിം കർദാഷിയാന്റെ ഫാഷൻ സ്റ്റേറ്റ്മെന്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഡീപ് നെക്ക് ഗുച്ചി ഗൗണിലാണ് താരം എത്തിയത്. എന്നാൽ ഗൗണിനെക്കാളും കിം കർദാഷിയാൻ അണിഞ്ഞ മാലയാണ് ശ്രദ്ധ നേടിയത്. ഡയാന രാജകുമാരിയുടെ കോടികൾ വിലമതിക്കുന്ന വജ്രം പതിപ്പിച്ച കുരിശുമാലയണിഞ്ഞാണ് താരം എത്തിയത്. കഴിഞ്ഞ വർഷമാണ് അറ്റെലോ ക്രോസ് എന്നറിയപ്പെടുന്ന 1.66 കോടി രൂപ വിലവരുന്ന വജ്രമാല കിം ലേലത്തിൽ സ്വന്തമാക്കിയത്.
പർപ്പിൾ രത്‌നങ്ങൾക്ക് ചുറ്റും വജ്രം പതിപ്പിച്ചാണ് കുരിശാകൃതിയിലുള്ള ലോക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. 1920കളിൽ ബ്രിട്ടീഷ് ആഭരണ നിർമ്മാതാക്കളായ ജെറാർഡ് എന്ന കമ്പനിയാണ് മാല രൂപകല്പന ചെയ്തിരിക്കുന്നത്. ഡയാന പലതവണ ഈ മാലയണിഞ്ഞ് പൊതുചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.
ആദ്യമായാണ് കിം ഈ മാലയണിഞ്ഞ് പൊതുപരിപാടിയിൽ എത്തുന്നത്. അതേസമയം കിമ്മനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇത്തരം സഭ്യേതരമായ വസ്ത്രത്തിനൊപ്പം ഈ മാലയണിഞ്ഞതിലൂടെ മാലയുടെ മഹത്വത്തെ അപമാനി ച്ചുവെന്നാണ് ചിലരുടെ അഭിപ്രായം. ഡയാന മാലയോട് കാണിച്ച ബഹുമാനം തകിം കാണിക്കണമായിരുന്നുെവെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു.
They aren't even trying to hide it anymore pic.twitter.com/hAX2oqrJoK
— Matt Wallace (@MattWallace888) November 3, 2024