k

ലോസ് ആഞ്ചൽസ്: സം​ഗീത സംവിധായകനും പ്രൊഡ്യൂസറും ​ഗാനരചയിതാവുമായ ക്വിൻസി ജോൺസ് (91) അന്തരിച്ചു. മൈക്കിൾ ജാക്സണെ ലോകപ്രശസ്തനാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ആളാണ് ക്വിൻസി. ജാക്‌സന്റെ ത്രില്ലർ,ബാഡ്,ഓഫി ദി വാൾ എന്നീ ആൽബങ്ങൾ നിർമ്മിച്ചത് ക്വിൻസി ആണ്. 28 ഗ്രാമി പുരസ്കാരങ്ങളാണ് 71 വർഷം നീണ്ട സംഗീത ജീവിതത്തിൽ ഇദ്ദേഹം നേടിയത്. ബാക്ക് ഓൺ ദി ബ്ലോക്ക് എന്ന ആൽബത്തിലൂടെ 1990 ആറ് ഗ്രാമി അവാർഡുകൾ ക്വിൻസി നേടി. മൂന്ന് തവണ പ്രൊഡ്യൂസർ ഓഫ് ദി ഇയർ ബഹുമതിയും നേടി. ഓസ്‌കാർ നേടിയ ഇൻ ദ ഹീറ്റ് ഒഫ് ദ നൈറ്റിലും അദ്ദേഹമാണ് സ്‌കോർ ഒരുക്കിയത്. 2001ൽ ക്യു എന്ന പേരിൽ ക്വിൻസി ആത്മകഥയും പുറത്തിറക്കി. മൂന്ന് തവണ വിവാഹിതനായ ക്വിൻസിക്ക് ഏഴുമക്കളുണ്ട്.