
കൊച്ചുകുട്ടികളുടെ ഡാൻസും പാട്ടുമൊക്കെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ചില പെർഫോമൻസുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചുകുട്ടിയുടെ നൃത്തച്ചുവടുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
2014ൽ പുറത്തിറങ്ങിയ 'ദി ഷൗക്കീൻസിലെ' ജനപ്രിയ ട്രാക്കായ 'മണാലി ട്രാൻസ്' എന്ന ഗാനത്തിനാണ് കൊച്ചുകുട്ടി ചുവടുവയ്ക്കുന്നത്. അവളുടെ ആ ഉത്സാഹമാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഒരു സ്ത്രീക്കൊപ്പമാണ് പെൺകുട്ടി ചുവടുവയ്ക്കുന്നത്.
ബർക്കത്ത് അറോറ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെപ്പെട്ടെന്ന് തന്നെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. പാട്ടിന്റെ താളത്തിന് അനുയോജ്യമായ ചുവടുകളാണ് കുട്ടിയും സ്ത്രീയും വച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ 107,000 ലൈക്കുകൾ നേടി.
'മണാലി ട്രാൻസ് ഫോളോവിംഗ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്. കുട്ടിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'വളരെ മനോഹരമായ നൃത്തച്ചുവടുകൾ. നിങ്ങൾ രണ്ടുപേരും നന്നായി ചെയ്തു. കൂടുതൽ എടുത്തുപറയേണ്ടത് കൊച്ചുമിടുക്കിയെക്കുറിച്ചാണ്. ചെറു പ്രായത്തിൽ അത്രയും നന്നായി ചുവടുവച്ചു.', 'വിസ്മയകരമായ പ്രകടനം.', 'അത്രയും ആത്മവിശ്വാസത്തോടെയാണ് പെൺകുട്ടി ഡാൻസ് കളിച്ചത്'- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.