home

മലയാളികൾ പൊതുവെ വീടിന് അകത്തും പുറത്തും ചെടികൾ വളർത്താറുണ്ട്. പലരും വാസ്തു‌പ്രകാരമാണ് ചെടികൾ വളർത്തുന്നത്. ആരോഗ്യത്തിനും ധനത്തിനും സമാധാനത്തിനും ഇത്തരത്തിൽ വാസ്തു നോക്കി ചെടികൾ വയ്ക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ചില ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അത് ആരോടും പറയരുതെന്ന് വാസ്‌തുവിൽ പറയുന്നു.

അത്തരത്തിൽ പണവും ഐശ്വര്യവും നൽകുന്ന ചെടികളെ പരിചയപ്പെടാം.ആദ്യത്തേത് മണി പ്ലാന്റ് ചെടിയാണ്. പേര് പോലെ തന്നെ മണിപ്ലാന്റ് വളർത്തുന്നതിലൂടെ വീട്ടിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുമെന്നാണ് വിശ്വാസം. വീടിന്റെ തെക്ക് കിഴക്ക് ഭാഗത്തായി വേണം ഈ ചെടി വയ്ക്കാൻ ഈ സ്ഥലത്തിന് ധനം ആകർഷിക്കനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം.

രണ്ടാമത്തേത് മുളയാണ്. സാമ്പത്തിക വളർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ വളർത്തേണ്ട ചെടിയാണിത്. മുള വളർത്തുന്നതിലൂടെ ദൃഷ്ടിദോഷവും മാറുന്നു. മൂന്നാമത്തേത് മുല്ലയാണ്. പണത്തെ ആകർഷിക്കാൻ കഴിവുള്ള ചെടിയാണ് മുല്ല. വീട്ടിൽ സ്നേഹവും ഐശ്വര്യവും ഐക്യവും ഇത് വർദ്ധിപ്പിക്കുന്നു. അവസാനത്തേത് തുളസി ചെടിയാണ്.

തുളസി വളർത്തിയാൽ ആ വീട്ടിൽ ലക്ഷ്‌മി ദേവിയുടെ കടാക്ഷം ഉണ്ടാകുമെന്നാണ് വിശ്വാസം. നെഗറ്റീവ് എനർജിയെ ഈ ചെടി എപ്പോഴും അകറ്റിനിർത്തുന്നു. വീട്ടിൽ ഓന്നോ മുന്നോ അഞ്ചോ പോലെയുള്ള ഒറ്റ സംഖ്യകളിൽ വരുന്ന എണ്ണം വേണം തുളസി വയ്ക്കാൻ. ഹിന്ദു വിശ്വാസമനുസരിച്ച് കാർത്തിക മാസത്തിലെ ഒരു വ്യാഴാഴ്ചയാണ് തുളസി നടേണ്ടത്. ചെടി നടാനായി ഏറ്റവും നല്ല സ്ഥലം കിഴക്കാണ്.