
അശ്വതി: പ്രവൃത്തികളിൽ തടസമുണ്ടാകില്ല. ആത്മവിശ്വാസം വർദ്ധിക്കും. സഹപ്രവർത്തകരുടെ മനസറിഞ്ഞ് പെരുമാറാനാവും. സ്വന്തം സ്ഥാപനത്തിന്റെ നടത്തിപ്പിന് പങ്കാളികളെ ക്ഷണിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് തടസങ്ങൾ നീങ്ങും. ഭാഗ്യദിനം വെള്ളി.
ഭരണി: പൊതുവെ അനുകൂല ഫലങ്ങളുണ്ടാകും. വാഗ്ദാനങ്ങൾ നിറവേറ്റും. പ്രതിസന്ധികൾ മറ്റുള്ളവരെ അറിയിക്കാതിരിക്കും. ഗാർഹികമായ അസ്വാരസ്യങ്ങൾ ഉടലെടുത്താലും അവ പരിഹരിക്കും. പണവരവ് പ്രതീക്ഷിച്ചത്ര തന്നെ കൈവരും. ഭാഗ്യദിനം ഞായർ.
കാർത്തിക: പദവിയിൽ ഉയർച്ചയുണ്ടാകും. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സ്വകാര്യസ്ഥാപനത്തിലെ ജോലിയിൽ പുതിയ വെല്ലുവിളികൾ വന്നെത്തുന്നതാണ്. സർക്കാർ കാര്യങ്ങളിൽ ആനുകൂല്യം പ്രതീക്ഷിക്കാം. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിറുത്തും. ഭാഗ്യദിനം ചൊവ്വ.
രോഹിണി: ചുമതലകൾ വർദ്ധിക്കും. വാഗ്ദാനങ്ങൾ പാലിക്കും. പണം വന്നുചേരുമെങ്കിലും ചെലവും കൂടും. ഗവേഷകർക്ക് മെച്ചമുണ്ടാകും. പ്രബന്ധരചനയിൽ പുരോഗതിയുണ്ടാകും. കലാമത്സരങ്ങളിൽ നേട്ടങ്ങളുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
മകയിരം: സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ കഷ്ടപ്പെടും. മേലധികാരികളുടെ അപ്രീതിയുണ്ടാകും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞേക്കും. പണമിടപാടുകളിൽ സൂക്ഷ്മത വേണം. ആഡംബര വസ്തുക്കൾ വാങ്ങുന്നതിനാൽ ചെലവ് കൂടും. ഭാഗ്യദിനം ബുധൻ.
തിരുവാതിര: സമ്മിശ്രഫലങ്ങളുടെ വാരമാണ്. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കും. പലതും ആലോചിച്ച് മനശക്തി ദുർബലമായേക്കാം. തീരുമാനിച്ചകാര്യങ്ങളിൽ നിന്നു പിന്നിലേക്ക് പോകാം. ഭാഗ്യദിനം വെള്ളി.
പുണർതം: ഇഷ്ടാനുഭവങ്ങൾ വന്നുചേരുന്നതാണ്. കാത്തിരുന്ന ശുഭവാർത്ത കേൾക്കും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. അർഹതയുള്ള കാര്യങ്ങൾ കൈവശമെത്തും. സാമ്പത്തികമായി നില മെച്ചപ്പെടും. യാത്രകൾ കൊണ്ട് നേട്ടം. ഭാഗ്യദിനം ശനി.
പൂയം: നിലപാടുകളിൽ ഉറച്ച സമീപനം കൈകൊള്ളും. പ്രവർത്തനമികവ് മേലധികാരികളാൽ അംഗീകരിക്കപ്പെടും. വ്യാപാരസ്ഥാപനം നവീകരിക്കുവാനുള്ള അപേക്ഷയിൽ തീർപ്പുണ്ടാകും. സാഹിത്യരംഗത്ത് അവസരങ്ങളും അംഗീകാരവും ലഭിക്കും. ഭാഗ്യദിനം വ്യാഴം.
ആയില്യം: ഉദ്യോഗസ്ഥർക്ക് പദവി ഉയരുന്നതാണ്. അല്ലെങ്കിൽ അധികാരമുള്ള ചുമതലകൾ വന്നുചേരും. ഗാർഹികാന്തരീക്ഷം പൊതുവെ ആഹ്ളാദകരമാവും. സംഘടനാ പ്രവർത്തനങ്ങളിൽ മികവ് പ്രകടിപ്പിക്കും. സർക്കാർ അനുമതികൾക്ക് കാലതാമസം നേരിടും. ഭാഗ്യദിനം ചൊവ്വ.
മകം: കുടുംബബന്ധത്തിന്റെ ഊഷ്മളത തിരിച്ചറിയുവാനാവും. ജീവിതസാഹചര്യം മെച്ചപ്പെടും. അനുകൂലമായ തൊഴിൽ അന്തരീക്ഷം സംജാതമാകും. സാഹിത്യകാരന്മാർ ഉൾക്കാഴ്ചയോടെ ജീവിതാനുഭവങ്ങൾ പകർത്തും. ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാം. ഭാഗ്യദിനം ചൊവ്വ.
പൂരം: ബിസിനസിൽ നിന്നു നല്ല വരുമാനം ലഭിച്ചുതുടങ്ങും. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാനാവും. നല്ല ഭക്ഷണംവിശ്രമം ഇവ ലഭിക്കും. ഉദ്യോസ്ഥർക്ക് അധികമായ ചുമതലകൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ സ്വാധീനം കൂടും. ഭാഗ്യദിനം തിങ്കൾ.
ഉത്രം: സ്വന്തം തൊഴിലിലെ ആദായം ഉയരും. ദാമ്പത്യത്തിൽ സംതൃപ്തി നിറയും. വിനോദയാത്രകൾക്ക് അവസരം ലഭിച്ചേക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും. സമയനിഷ്ഠ പാലിക്കുന്നതിൽ ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരമല്ല. ഭാഗ്യദിനം ശനി.
അത്തം: വാരാദ്യം നല്ല അനുഭവങ്ങൾക്കാവും മുൻതൂക്കം. മികച്ച പ്രവർത്തനങ്ങളാൽ എല്ലാവരുടേയും പ്രീതി നേടിയെടുക്കാനാവും. കച്ചവടത്തിൽ നിന്നു പ്രതീക്ഷിച്ചതിലും ആദായമുണ്ടാകും. ദീർഘകാലമായി പിരിഞ്ഞിരുന്ന സുഹൃത്തിനെ കാണും. ഭാഗ്യദിനം വ്യാഴം.
ചിത്തിര: അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ വന്നെത്തുന്ന വാരമാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടാവാം. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകും. ഏല്പിക്കപ്പെട്ട ദൗത്യങ്ങളിൽ മുഴുവനായും വിജയിക്കാനായേക്കില്ല. മാനസികമായ കരുത്തുണ്ടാവും. ഭാഗ്യദിനം ബുധൻ.
ചോതി: ആശങ്കകളും പാഴ്ചെലവുകളും വന്നേക്കും. സാധാരണ ചെയ്യുന്ന കർമ്മങ്ങൾ എല്ലാം തന്നെ മുടക്കം കൂടാതെ നടന്നേക്കും. ബന്ധുക്കളുടെ സഹകരണം സന്തോഷമേകും. കച്ചവടം ചെയ്യുന്നവർക്ക് ആശാവഹമായ ആഴ്ചയാണ് മുന്നിലുള്ളത്. ഭാഗ്യദിനം ചൊവ്വ.
വിശാഖം: നവോന്മേഷത്തോടെ പ്രവൃത്തികളിൽ മുഴുകാനാവും. പഴയ സൗഹൃദങ്ങൾ പുതുക്കിയെടുക്കും. പൊതുവെ സമ്മിശ്രമായ ഫലങ്ങളാവും വരിക. ചെലവ് കൂടുന്നതായി തോന്നും. കാര്യങ്ങൾ അനുകൂലമായി വരും. ഭാഗ്യദിനം ഞായർ.
അനിഴം: സന്തോഷവും സമാധാനവും ഉണ്ടാവും. സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളിൽ മുഴുകും. കുടുംബാംഗങ്ങളെ തൊഴിലിൽ പങ്കാളിയാക്കും. അറ്റകുറ്റപ്പണി പൂർത്തിയായി വാഹനം നിരത്തിലിറങ്ങും. പഴയ സഹപാഠികളെ കണ്ടുമുട്ടും. ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: ദാനധർമ്മങ്ങളിൽ പങ്കാളിയാവും. പണച്ചെലവ് വർദ്ധിക്കും. പുതിയ ഗൃഹ/ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിയേക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അംഗീകാരവും പിന്തുണയും ലഭിക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം തിങ്കൾ.
മൂലം: ഉദ്യോഗാർത്ഥികൾ ഭാവിയിലെ പരീക്ഷകൾക്ക് തയ്യാറെടുപ്പ് തുടങ്ങും. അതിഥികളുടെ അഭിനന്ദനത്തിന് പാത്രമാകും. പാചകത്തിൽ താല്പര്യം വർദ്ധിക്കും. വിദേശത്തു നിന്നു ശുഭവാർത്തയെത്തും. വീട് നവീകരിക്കാൻ പദ്ധതി തയ്യാറാക്കും. ഭാഗ്യദിനം വെള്ളി.
പൂരാടം: ഗൃഹാന്തരീക്ഷം സമാധാനപൂർണ്ണമാകും. നേട്ടങ്ങൾ തടസം കൂടാതെ അനുഭവിക്കാനാകും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കും. സാഹിത്യം കല തുടങ്ങിവയുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാം. ഭാഗ്യദിനം ബുധൻ.
ഉത്രാടം: പ്രതീക്ഷിച്ച ധനം വന്നുചേരും. തൊഴിൽ രംഗത്തെ ഉണർവ്വില്ലായ്മക്ക് പരിഹാരം തേടും. സ്വകാര്യ സ്ഥാപനത്തിലെ കരാർ ജോലി പുതുക്കി കിട്ടും. ഉദ്യോഗാർത്ഥികൾ ഭാവിയിലെ പരീക്ഷകൾക്ക് തയ്യാറെടുപ്പ് തുടങ്ങും. ഗൃഹനവീകരണത്തിന് പദ്ധതി തയ്യാറാക്കും. ഭാഗ്യദിനം ശനി.
തിരുവോണം: വിദേശജോലി ശരിയാകും. സാമൂഹികപ്രവർത്തനം പ്രശസ്തി വർദ്ധിപ്പിക്കും. കാര്യഗ്രഹണശേഷി അഭിനന്ദിക്കപ്പെടും. കൂട്ടുകാരോടൊത്ത് വിനോദയാത്ര പുറപ്പെടും. കലാകായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരം. ഭാഗ്യദിനം ബുധൻ.
അവിട്ടം: അനുകൂലമായ സാഹചര്യം തൊഴിൽരംഗത്ത് പ്രത്യക്ഷമാകും. സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കും. ദിനചര്യകൾക്ക് മുടക്കം വരില്ല. ജോലിയോ പഠനമോ കാരണത്താൽ ഭാര്യാഭർത്താക്കന്മാർ രണ്ടിടത്ത് കഴിയേണ്ടി വരാം. ഭാഗ്യദിനം തിങ്കൾ.
ചതയം: ഊർജ്ജവും ഉന്മേഷവും നിറയുന്ന തുടക്കം കിട്ടും. പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനുള്ള കരുത്തുനേടും. വിശിഷ്ട വ്യക്തിത്വങ്ങളെ പരിചയപ്പെടാൻ അവസരം. ആഡംബര വസ്തുക്കളോട് ഭ്രമം കൂടും. ഭാഗ്യദിനം വെള്ളി.
പൂരുരൂട്ടാതി: മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വാരം. ദിശാബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കും. കൃത്യനിഷ്ഠയും നീതിബോധത്തോടെയുള്ള പ്രവർത്തനങ്ങളും അഭിനന്ദിക്കപ്പെടും. ഭാവികാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ അഭിപ്രായം സ്വീകരിക്കും. ഭാഗ്യദിനം വ്യാഴം.
ഉത്രട്ടാതി: ബന്ധുഭവനം സന്ദർശിക്കാനിടയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ അലസത പ്രകടിപ്പിക്കാം. ന്യായമായ ആവശ്യങ്ങൾ മുടങ്ങില്ല. പണം ചെലവഴിക്കുന്നതിൽ ധാരാളിത്തം കൂടും. ചുമതലകൾ നിറവേറ്റിയതിൽ തൃപ്തി തോന്നാം. ഭാഗ്യദിനം ചൊവ്വ.
രേവതി: കുടുംബകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. സുഹൃത്തുക്കളുമായി ഉല്ലസിക്കാനും വിരുന്നിനും സമയം കണ്ടെത്തും. ഔദ്യോഗിക ജീവിതത്തിൽ മനപ്പൂർവ്വമല്ലാതെ പാളിച്ചകൾ വരാം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകും. ഭാഗ്യദിനം ഞായർ.