-hair

പ്രായഭേദമന്യേ ഈ കാലഘട്ടത്തിൽ പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് നര. ഇത് മറയ്ക്കാൻ പലരും മാർക്കറ്റിൽ കാണുന്ന വില കൂടിയ വസ്തുക്കളും ഹെയർ ഡെെയും വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. മാർക്കറ്റിൽ നിന്ന് ഇത്തരം ഹെയർ ഡെെകളും മാറ്റും വാങ്ങി കാശ് കളയുന്നതിന് പകരം പ്രകൃതിദത്ത മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് മുടിക്ക് എപ്പോഴും നല്ലത്. മൂന്ന് സാധനങ്ങൾ മാത്രം മതി യാതൊരു പാർശ്വഫലങ്ങളുമില്ലാതെ നര അകറ്റാം.

ആവശ്യമായ സാധനങ്ങൾ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു നെല്ലിക്ക ചെറിയ കഷ്ണ‌ങ്ങളാക്കി അരിഞ്ഞെടുക്കുക. ഇതിന്റെ കൂടെ കുറച്ച് കറിവേപ്പിലയും ചിരകിയ തേങ്ങയും ഇട്ട് നല്ലപോലെ മിക്‌സിയിൽ അരച്ച് എടുക്കണം. അമിതമായി വെള്ളം ചേർത്ത് അരയ്‌ക്കരുത്. ശേഷം ഈ മിശ്രിതം തുണിയിലോ അരിപ്പിലോ അരിച്ച് എടുക്കുക. എന്നിട്ട് മുടിയിലും തലയോട്ടിയിലും ഈ പാക്ക് നല്ലപോലെ തേച്ച് പിടിപ്പിക്കാം. ഒരു 20 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അതിന് കഴിയാത്തവർ ആഴ്ചയിൽ മൂന്ന് ദിവസം ഇത് ഉപയോഗിക്കുക. നെല്ലിക്ക മുടി കറുപ്പിക്കാൻ വളരെ നല്ലതാണ്. അതുപോലെ നര അകറ്റാനും മുടി വളരാനും കറിവേപ്പില സഹായിക്കുന്നു. തേങ്ങ മുടിക്ക് തിളക്കം നൽകുന്നു.