s

ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സേറ്റേഷനിലെ എസ്‌.ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണ് മരിച്ചത്. ഇന്നലെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം.

പ്രതിയെ പിടികൂടുന്നതിനായി ബൈക്കിൽ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇവരെ ഉടൻ ചെങ്കൽപെട്ട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർ അൻപഴകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്.

ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്‌.ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീൽസുകളാണ് ഇവർ കൂടുതലും പങ്കുവച്ചിരുന്നത്. ബൈക്കുകളോടുള്ള ജയശ്രീയുടെ പ്രിയം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.