d

ന്യൂഡൽഹി : മദ്രസകൾ മതപരമാണെങ്കിലും, പ്രാഥമിക ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് യു. പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം കാക്കാൻ സംസ്ഥാനം നിയമം കൊണ്ടുവരുന്നതിൽ ഒരു തെറ്റുമില്ല. മദ്രസ നിയമം സംസ്ഥാന നിയമസഭകളുടെ അധികാരപരിധിയിലുള്ളതാണ്.

മദ്രസ വിദ്യാഭ്യാസം ഭരണഘടനയിലെ അനുച്ഛേദം 21(എ) യ്‌ക്ക് വിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിലയിരുത്തൽ തെറ്റാണ്. ഭരണഘടനയിലെ അനുച്ഛേദം 21എയും, 2009ലെ വിദ്യാഭ്യാസ അവകാശ നിയമവും 14 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പ് നൽകുന്നു. ഇവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാവ്യവസ്ഥകളുമായി ചേർത്തു വായിക്കണം. നിയമം മതേതര തത്വങ്ങളും ഭരണഘടനയുടെ അടിസ്ഥാനഘടനയും ലംഘിക്കുന്നതാണെന്ന വിലയിരുത്തലും അംഗീകരിച്ചില്ല.

ഇന്ത്യയിൽ മതപഠനം ചരിത്രപരമായും സാംസ്കാരികമായും ശപിക്കപ്പെട്ട കർമ്മം അല്ലെന്നും ഭരണഘടനയുടെ 23ാം വകുപ്പ് മതപഠനം അംഗീകരിച്ചിട്ടുള്ളതാണെന്നും അന്തിമ വാദത്തിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


ബാലാവകാശ കമ്മിഷന്റെ വാദങ്ങൾ തള്ളി

മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ മദ്രസകൾ വരില്ല,​

മതകാര്യങ്ങളാണ് പഠിപ്പിക്കുന്നത്, ഏകപക്ഷീയമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കില്ല, ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നു

തുടങ്ങിയവയായിരുന്നു കമ്മിഷന്റെ വാദങ്ങൾ. അതെല്ലാം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളി. എല്ലാ മതങ്ങളോടും സമാന നിലപാടാണോയെന്ന് വാദത്തിനിടെ കോടതി കമ്മിഷനോട് ചോദിച്ചിരുന്നു.