astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 നവംബർ 6 -1200 തുലാം 21 - ബുധനാഴ്ച.

( പുലർന്ന ശേഷം 10 മണി 59 മിനിറ്റ് 48 സെക്കന്റ് വരെ മൂലം ശേഷം പൂരാടം നക്ഷത്രം )


അശ്വതി: സാവധാനമുള്ള ഗതിയിൽ നിന്നും അതിവേഗമുള്ള കാര്യസാദ്ധ്യം, ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായി ത്തീരുന്നതാണ്.

ഭരണി: ഉയർന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടുന്നതിനു സാദ്ധ്യത.സകല കാര്യ വിജയം, സാമ്പത്തിക പുരോഗതി, നൂതന ഗൃഹലാഭം. സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

കാർത്തിക: സകലകാര്യ തടസ്സങ്ങൾ, ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനോമാന്ദ്യം, പുതിയ കാര്യങ്ങൾക്ക് പരാജയം, യാത്രാക്ലേശം, അലച്ചിൽ, വേണ്ടപ്പെട്ടവരുടെ വേർപാടു മൂലം ദുഃഖം അനുഭവിക്കാനിട വരും.

രോഹിണി: സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അനുകൂല സമയമല്ല. വിദേശത്ത് പോയവർക്ക് ജോലി കിട്ടാൻ പ്രയാസം നേരിടും. വളരെ ശ്രദ്ധിച്ചുമാത്രം എല്ലാം ചെയ്യുക.

മകയിരം: തക്കതായ പ്രതിഫലം ലഭിക്കാൻ തടസം നേരിടും. അർഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും. സർക്കാർ സംബന്ധമായി പലവിധ വിഷമതകൾ അനുഭവപ്പെടും.

തിരുവാതിര: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാൻ ജിജ്ഞാസ വർദ്ധിക്കും. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

പുണർതം: ഭൂസ്വത്ത് അധീനതയിലാവും. കർമ്മ രംഗത്ത് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള കാര്യങ്ങൾ വേഗത്തിൽ നടക്കും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും.

പുയം: എതിർപ്പുകളെ അതിജീവിക്കും. ആഗ്രഹങ്ങൾ പ്രാവർത്തികമാക്കും. അർഹതയുള്ള പണം ലഭിക്കും. പ്രണയ ജീവിതത്തിൽ സന്തോഷം നിറയും. ധനപരമായി വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സന്ദേശം ലഭിച്ചേക്കാം.

ആയില്യം: ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. പ്രണയലക്ഷ്യങ്ങൾ സാധിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും. മനഃസമാധാനം ഉണ്ടാകും.
വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

മകം: വാക്സാമർഥ്യം ഉണ്ടാകും. ജോലിമാറ്റം ഗുണം ചെയ്യും. ദൂരയാത്രകൾ സുഖകരമാകും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം, കാര്യവിജയം, ദീർഘകാലമായി നിലനിന്നിരുന്ന ആരോഗ്യ പ്രശ്നത്തിന് ആശ്വാസം കിട്ടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഭാര്യ മുഖേന നേട്ടങ്ങൾ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും. വ്യാപാരികൾക്ക്‌ വളരെ നേട്ടങ്ങൾ.

ഉത്രം: സുഖസൗകര്യങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. അപ്രതീക്ഷിതമായി ചില സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പണയവസ്തു തിരിച്ചെടുക്കും. സന്താനങ്ങളുടെ വിവാഹത്തിനുണ്ടായിരുന്ന തടസം മാറും. ദൂരെയാത്ര ആവശ്യമായി വരും.

അത്തം: പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാൾ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം.

ചിത്തിര: വിദ്യാർത്ഥികൾ പഠന കാര്യത്തിൽ അലസത കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാൻ തടസം നേരിടും. ഏതൊരു സംഗതിയുടെയും സത്യാവസ്‌ഥ അറിയാതെ പ്രതികരിക്കരുത്‌.

ചോതി: വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. സ്‌ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രതപാലിക്കുക.

വിശാഖം: സഹപ്രവർത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വർദ്ധിക്കും. കർമ്മ രംഗത്ത് ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. സർവ്വകാര്യ പ്രതിബന്ധം, വിവിധ അസ്വസ്ഥതകൾ, ഗൃഹത്തിൽ അസ്വസ്‌ഥതകൾ, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങൾക്ക്‌ സാധ്യത.

അനിഴം: കർമ്മ രംഗത്ത് അസ്വസ്ഥതകൾ കൂടും. ചില അവശ്യ കാര്യങ്ങൾക്ക് പണം തികയാതെ വന്നേക്കാമെന്നതിനാൽ കടം മേടിക്കാനുള്ള സാദ്ധ്യതയുണ്ട്. ധനമിടപാടുകള്‍ ശ്രദ്ധിച്ച്‌ നടത്തുക, നൂതന സംരംഭങ്ങൾക്ക്‌ പ്രാരംഭ തടസങ്ങൾ ഉണ്ടാകും. മനോധൈര്യം കൈവെടിയരുത്.

കേട്ട: മുൻകോപം നിമിത്തം അബദ്ധത്തിനു സാദ്ധ്യത. കോപം നിയന്ത്രിക്കണം. പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കില്ല. സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. അസ്വസ്ഥതകൾ വർദ്ധിക്കും. മനോമാന്ദ്യം കാണുന്നു. ദാമ്പത്യ ജീവിതം സന്തുഷ്ടമാകില്ല. ചുമതലകൾ അന്യരെ ഏല്‍പ്പിക്കരുത്‌.

മൂലം: നേരിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കാണുന്നു. ഗൃഹത്തിൽ ചില അറ്റകുറ്റ പണികൾ നടത്താൻ സാദ്ധ്യതയുണ്ട്. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഇന്ന് പ്രിയപ്പെട്ടവരോടൊപ്പം യാത്രയ്ക്ക് പോകും. ഉന്നത സ്ഥാനത്തേക്കു മാറ്റം ഉണ്ടാകുന്നതാണ്.

പൂരാടം: മനസ്സിന്റെ അഭീഷ്ടങ്ങൾ സാധിക്കും. ധനപരമായ നേട്ടങ്ങൾ പലതും കൈവരിക്കും. വ്യാപാര രംഗത്ത് പുരോഗതി, കുടുംബശ്രേയസ്സ്, ഉദ്ദിഷ്ടകാര്യസിദ്ധി, നൂതന ഗൃഹനിർമ്മാണം, സാമ്പത്തിക പ്രതിസന്ധി തീരും. നല്ല ആരോഗ്യം നേടും. ബിസിനസുകാർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പൊതുവെ നല്ല ദിനം.

ഉത്രാടം: അംഗീകാരം, മനഃസന്തോഷം, കുടുംബ ജീവിതം സന്തോഷകരമാകും. ഗൃഹത്തിൽ ബന്ധുസമാഗമം, സുഹൃദ് സംഗമം എന്നിവ ഉണ്ടാകും. അപ്രതീക്ഷിത ധനാഗമം, സുഹൃത് സംഗമം, യാത്രാഗുണം, വിദ്യാപുരോഗതി. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരം വന്നു ചേരും.

തിരുവോണം: സകലകാര്യ വിജയം, ബഹുമതി, കീർത്തി, ദീർഘനാളായി ചിന്തിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സാധിക്കും. ബന്ധുഗുണം ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിന് നല്ല സമയം, സാമ്പത്തിക നേട്ടം ഉണ്ടാകും.

അവിട്ടം: സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. കാര്യസിദ്ധി, കർമഗുണം, സന്തോഷം, യാത്രാഗുണം ഇവയുണ്ടാകും. സാമ്പത്തിക പ്രതിസന്ധി തീരും, യാത്രയിൽ നിന്ന് ഗുണം ലഭിക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ചതയം: പ്രണയ ജീവിതത്തിൽ സന്തോഷം നിറയും. കാര്യവിജയം, ധനലാഭം, വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പൊതുവെ നല്ല ദിവസം. ഒരു പഴയ സുഹൃത്തിനെ കാണാനിടയുണ്ട്. മംഗളകർമ്മങ്ങളിൽ ഭാഗമാവും, സഹോദരാനുകൂല്യം ഉണ്ടാകും. പണയവസ്തു തിരിച്ചെടുക്കാൻ പാകത്തിന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

പൂരുരുട്ടാതി: ഏത് കാര്യത്തിലും ഭാഗ്യം അനുകൂലമായി വരും. നൂതന സംരംഭങ്ങൾ തുടങ്ങും. കാർഷിക രംഗത്തു മാറ്റങ്ങൾ നടപ്പിലാക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. തൊഴിൽ രംഗത്ത് അഭിവൃദ്ധി, വിദേശ യാത്രാഗുണം, പിതൃഗുണം, കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന്‌ വഴിയൊരുക്കും.

ഉതൃട്ടാതി: സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മെച്ചപ്പെടും. അന്യ വ്യക്തിയുടെ സഹായത്താൽ കാര്യങ്ങൾ നടന്നു പോകും, പൊതു രംഗത്ത് പ്രവർത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, പുതിയ തൊഴിൽ നേടുന്നതിന് സാധ്യതയുണ്ട്. വീടുപണിയുന്നതിന് ശ്രമം തുടങ്ങും.

രേവതി: ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയമാണ്. മേലധികാരികളിൽ നിന്നും സൗഹാർദ്ദ പരമായ സമീപനം പ്രതീക്ഷിക്കാം. ബന്ധുക്കളിൽ ഒരാൾക്ക് സാമ്പത്തികമായി സഹായിക്കേണ്ടതായി വരും, തൊഴിൽ രംഗത്ത് കാര്യങ്ങൾ കാര്യങ്ങൾ അനുകൂലമാകും. എന്നാൽ ദൈനംദിന ജോലികളിൽ അശ്രദ്ധ കാണിക്കാതിരിക്കുക.