net-profit

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ ലാഭത്തിൽ വലിയ ഇടിവ്. ടൈറ്റന്റെ ലാഭം 23.1 ശതമാനം കുറഞ്ഞ് 13,473 കോടി രൂപയിലെത്തി. വരുമാനം 23.1 ശതമാനം ഉയർന്ന് 13,473 കോടി രൂപയായി. ഡോക്‌ടർ റെഡ്ഡിയുടെ അറ്റാദായം 9.5 ശതമാനം കുറഞ്ഞ് 1,342 കോടി രൂപയിലെത്തി. ജെ.കെ ടയറിന്റെ അറ്റാദായം 44 ശതമാനം ഇടിവോടെ 135 കോടി രൂപയിലെത്തി. ഇന്ത്യൻ സാമ്പത്തിക മേഖല മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ സെൻസെക്സ് കമ്പനികളുടെ അറ്റാദായത്തിൽ കേവലം 3.6 ശതമാനം വർദ്ധന മാത്രമാണ് ദൃശ്യമായത്.