noel-tata

കൊച്ചി: ടാറ്റ സൺസിന്റെ ബോർഡിൽ രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനും പിൻഗാമിയുമായ നോയൽ ടാറ്റ എത്തുന്നു. ഉപ്പ് മുതൽ സോഫ്‌റ്റ്‌വെയർ വരെയുള്ള വിവിധ മേഖലകളിൽ സാന്നിദ്ധ്യമുള്ള ടാറ്റ സൺസിന്റെ നിയന്ത്രണം ഇതോടെ പൂർണമായും നോയൽ ടാറ്റയ്‌ക്കാകും. രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്‌റ്റ്‌സിന്റെ ചെയർമാനായി നേരത്തെ നോയൽ ടാറ്റയെ തിരഞ്ഞെടുത്തിരുന്നു. ടാറ്റ സൺസിലെ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ ട്രസ്‌റ്റ്‌സിനാണ്.