
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവതാരമാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി ബിഗ് സ്‌ക്രീനിലെത്തിയ പ്രണവ് സിനിമയിൽ അത്ര സജീവമവല്ല. എങ്കിൽപ്പോലും താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയെക്കാളേറെ യാത്രകളെ പ്രണയിച്ച പ്രണവ് നിലവിൽ സിയേറ നെവാഡയിലാണുള്ളത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ പ്രണവ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
പടുകൂറ്റൻ മരത്തിൽ വലിഞ്ഞ് കയറുന്ന, മലകൾ നോക്കി നിൽക്കുന്ന പ്രണവിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ആരാധകർ രംഗത്തെത്തി. 'മകനേ മടങ്ങി വരൂ', 'വിനീത് ശ്രീനിവാസൻ പുതിയ സിനിമ ചെയ്യണം, പ്രണവിനെ തിരികെ കൊണ്ടുവരണം', 'ലെ ലാലേട്ടൻ: അപ്പൂ നീ ഇതെങ്ങോട്ടാടാ ', 'നിന്നെയും കാത്ത് വിനീത് ശ്രീനിവാസൻ അവിടെ ഇരിപ്പുണ്ട്' തുടങ്ങി പതിവുപോലുള്ള നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ താഴ്‌വരയ്‌ക്കും ഗ്രേറ്റ് ബേസിനും ഇടയിലുള്ള ഒരു പർവത നിരയാണ് സിയേറ നെവാഡ.