beauty

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഏറെ പ്രാധാന്യം നൽകിയിരുന്ന ഒന്നാണ് മുടി. കാലം മാറുന്നതിനനുസരിച്ച് പല തരത്തിലുള്ള ഹെയർസ്റ്റൈലുകളും ഹെയർ ട്രീറ്റ്‌മെന്റുകളും പലരും മാറിമാറി പരീക്ഷിക്കാൻ തുടങ്ങി. എന്നാൽ, കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത് രൂക്ഷമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മാത്രമല്ല, മുടി പെട്ടെന്ന് നരയ്‌ക്കുകയും ചെയ്യും. ഇത് മാറ്റുന്നതിനായി ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരുന്ന ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

പപ്പായ ഇല - 4 എണ്ണം

പനിക്കൂർക്ക ഇല - 4 എണ്ണം

നെല്ലിക്കാപ്പൊടി - 2 ടേബിൾസ്‌പൂൺ

ഹെന്നപ്പൊടി - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

പപ്പായ ഇലയും പനിക്കൂർക്ക ഇലയും അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ച് അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചട്ടിയിലേക്ക് നെല്ലിക്കാപ്പൊടി, ഹെന്നപ്പൊടി എന്നിവയെടുത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് അൽപ്പം പപ്പായ ജ്യൂസ് ചേർത്ത് വറ്റിച്ചെടുക്കണം. വീണ്ടും പപ്പായ ജ്യൂസൊഴിച്ച് ക്രീം രൂപത്തിലാക്കി ഒരു രാത്രി മുഴുവൻ അടച്ച് വയ്‌ക്കുക. ബാക്കി വന്ന പപ്പായ ജ്യൂസ് ഫ്രിഡ്‌ജിൽ സൂക്ഷിക്കണം. പിറ്റേന്ന് ഇതിലേക്ക് ജ്യൂസൊഴിച്ച് ഡൈ രൂപത്തിലാക്കണം.

ഉപയോഗിക്കേണ്ട വിധം

എണ്ണ ഇല്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടാൻ. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല.