ഓരോ മനുഷ്യർക്കും പല തരത്തിലുള്ള ശീലങ്ങളുണ്ടാകും. ചിലത് ദോഷമാണെന്ന് അറിഞ്ഞാലും മാറ്റാൻ പറ്റില്ല. ഇങ്ങനെ ചില ശീലങ്ങൾ വീടുകളിൽ ദാരിദ്ര്യം വിളിച്ച് വരുത്തുമെന്നാണ് വിശ്വാസം. ഇങ്ങനെയുള്ള ശീലങ്ങൾ എത്ര കഷ്ടപ്പെട്ടിട്ടായാലും വേഗം മാറ്റണം. അല്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകുന്നതിനും മനസമാധാനം നഷ്ടപ്പെടുന്നതിനും കാരണമാകും. അതിനാൽ, ചില ശീലങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. അത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കിടക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. അത് മഹാലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.
രാത്രിയിൽ വസ്ത്രങ്ങൾ കഴുകരുത്. ഇപ്രകാരം ചെയ്താൽ ആ വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിദ്ധ്യം കുറയും. രോഗദുരിതങ്ങൾ വിട്ടൊഴിയില്ല.
രാത്രി വീട് തൂത്തുവാരരുത്. ആ വീട്ടിലെ സമ്പത്തും ഐശ്വര്യവും നശിക്കുന്നതിന് ഇത് കാരണമാകും.
രാത്രി സാമ്പത്തിക ഇടപാടുകൾ നടത്താൻ പാടില്ല. രാത്രി കടം നൽകുന്നത് ശുഭകരമായ കാര്യമല്ല.
സന്ധ്യാ സമയത്ത് നഖം മുറിക്കരുത്. ഇങ്ങനെ ചെയ്താൽ ആ വീട്ടിൽ മഹാലക്ഷ്മി കടാക്ഷം നഷ്ടപ്പെടും. അതിനാൽ, സന്ധ്യാസമയത്തും രാത്രിയും നഖം മുറിക്കരുത്.
വീടുകളിൽ കലഹം ഉണ്ടാകരുത്. അവിടെ നെഗറ്റീവ് ഊർജം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ദുരിതങ്ങൾ വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് എപ്പോഴും രോഗം ഉണ്ടാകാനും സമാധാനം നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.