election

ജോബൈഡന്റെ പിന്മാറ്റത്തോടെ മത്സരചിത്രത്തിൽ വന്ന കമല ഹാരിസ് വലിയ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. സ്ത്രീ വോട്ടർമാരുടെയും ആഫ്രോ ഏഷ്യൻ വംശജരുടെയും പിന്തുണ പ്രതീക്ഷിച്ചിരുന്നു. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്രം കുറിക്കാനുള്ള പ്രതീകവും ആയി. വലിയ സാമ്പത്തിക പിന്തുണയും കിട്ടി. 2023 ജനുവരി മുതൽ കഴിഞ്ഞ ഒക്ടോബർ 16 വരെ കമലയുടെ കാമ്പെയ്ൻ കമ്മിറ്റി സമാഹരിച്ചത് 997.2 ദശലക്ഷം ഡോളറാണ്. ട്രംപിന്റെ കാമ്പെയ്ൻ കമ്മിറ്റിയാകെട്ടെ 388 ദശലക്ഷം ഡോളറും. ടെയ്‌ലർ സ്വിഫ്റ്റും ജെനിഫർ ലോപ്പസും മുതൽ ഹാരിസൺ ഫോർഡ് വരെ സെലിബ്രിറ്റികളുടെ വലിയ നിരയും കമലയ്ക്കായി അണിനിരന്നു. എന്നിട്ടും പരാജയപ്പെട്ടു. കമലയ്ക്ക് എവിടെയാണ് കാലിടറിയത് ?

1. ജനങ്ങളുടെ വിശ്വാസം നേടാനായില്ല. പ്രത്യേകിച്ചും പുരുഷ വോട്ടർമാരുടെ.

2. സാമ്പത്തിക വിഷയത്തിലെ ആശങ്കകൾ അകറ്റിയില്ല. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്തില്ല

3. കമലയുടെ പ്രസംഗങ്ങൾ അവ്യക്തമോ അസ്ഥിരമോ ആയി വ്യാഖ്യാനിക്കപ്പെട്ടു. അവ്യക്തമായ പ്രതികരണങ്ങൾ വോട്ടർമാരെ നിരാശരാക്കി. കമലയുടെ കഴിവുകളിൽ സംശയം ഉളവാക്കി. മറുവശത്ത്, ട്രംപിന്റെ ശക്തമായ പ്രസംഗങ്ങൾ വോട്ട് ബാങ്കിനെ ആകർഷിച്ചു

4.കഴിഞ്ഞ തവണ ജയിച്ച ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ശക്തമായ പിന്തുണ നേടാനായില്ല. കറുത്തവരിലും ലാറ്റിനോ വംശജരിലും പ്രതീക്ഷിച്ച സ്വാധീനമുണ്ടായില്ല. പ്രത്യേകിച്ചും നഗരങ്ങളിൽ

5. കമലയുടെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് പാർട്ടിയിൽ തന്നെ ചിലർക്ക് അതൃപ്തിയുണ്ടാക്കി. നാല് വർഷമായി പാർട്ടിക്ക് സ്വാധീനമുള്ള നേതൃത്വമില്ല. അതേസമയം ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉശിരുള്ള നേതാവായി. അത് ട്രംപിനെ കൂടുതൽ മികച്ച സ്ഥാനാർത്ഥിയാക്കി.

6. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാത്ത അവ്യക്തമായ നയങ്ങൾ

7.ബൈഡനിൽ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്തില്ലെന്ന ആക്ഷേപം

8. ബൈഡന് സാധാരണക്കാരുമായി ബന്ധം നിലനിറുത്താനായില്ല. (തിരക്കുകളും പ്രായാധിക്യവും കാരണം) ചെറുപ്പമായിട്ടും കമലയ്ക്കും അതിന് കഴിഞ്ഞല്ലെന്ന് ആക്ഷേപം

9. ഗ്യാസ്, നിത്യോപയോഗ സാധനങ്ങളുടെ വില, വാടക ഉയർന്നു

10. വിദേശനയം, കുടിയേറ്റം, അതിർത്തി സുരക്ഷ എന്നിവയിൽ കമല ഫലപ്രദമാകില്ലെന്ന് അഭിപ്രായം