s

ആരേയും ആകർഷിക്കുന്ന മനം മയക്കുന്ന ചിരിയിൽ ചുവന്ന ഗൗണിൽ പാറിപ്പറക്കുകയാണ് ഇട്ടിയാന. ചുറ്റും തീപ്പൊരി ചിതറുന്നു... ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട വാണി വിശ്വനാഥിന്റെ ക്യാരക്ടർ പോസ്റ്റർ നിമിഷ നേരം കൊണ്ട് ശ്രദ്ധ കവർന്നു.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, ദിലീഷ് പോത്തന്റെറെ സെക്രട്ടറി അവറാൻ എന്നീ കഥാപാത്രങ്ങളുടെയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങി .
ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും. ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് .
തിരക്കഥയും സംഭാഷണവും ദിലീഷ് കരുണാകരൻ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.