
13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ മക്കളെ സാക്ഷിയാക്കി ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിൽ കടലിനെയും സാക്ഷിയാക്കിയായിരുന്നു വിവാഹാഘോഷം. മക്കളായ നിഷയും നോഹയും അഷറും ചടങ്ങിന് സാക്ഷിയായി. മാലിദ്വീപിൽ നടന്ന ആഘോഷത്തിന്റെ വീഡിയോ സണ്ണി ലിയോൺ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഏറെനാളായി സണ്ണി ലിയോണിന്റെ മനസിൽ ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നുവെന്നും മക്കൾക്ക് ചടങ്ങിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. 2011ൽ ആണ് സംഗീതജ്ഞനായ ഡാനിയൽ വെബറും സണ്ണിയും വിവാഹിതരാവുന്നത്. 2017ൽ ഇരുവരും ചേർന്ന് ഒന്നര വയസുള്ള നിഷയെ ദത്തെടുത്തു. പിന്നീട് വാടക ഗർഭപാത്രത്തിലൂടെ അമർ സിംഗ് വെബർ, നോഹ സിംഗ് വെബർ എന്നിവരെയും സ്വന്തമാക്കി.