nm

വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്രോ വിമാനങ്ങൾക്കു പകരം 56 സി 295 ഗതാഗത വിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം 2021 സെപ്തംബറിൽ 21,935 കോടി രൂപയുടെ കരാർ ഒപ്പുവച്ചിരുന്നു. എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസും പ്രതിരോധ വകുപ്പുമായുള്ള കരാറനുസരിച്ച് വിതരണം ചെയ്യേണ്ട ആദ്യ 16 വിമാനങ്ങൾ സ്‌പെയിനിലെ സെവില്ലെയിലാണ് നിർമ്മിക്കുക.