
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 നവംബർ 7 -1200 തുലാം 22 - വ്യാഴാഴ്ച. (പുലർന്ന ശേഷം 11 മണി 46 മിനിറ്റ് 30 സെക്കന്റ് വരെ പൂരാടം ശേഷം ഉത്രാടം നക്ഷത്രം
അശ്വതി: ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നേരിടാൻ ഉത്തരവാദിത്വങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുന്നത് ഒഴിവാക്കുക. യാത്രകൾ മടുപ്പുളവാക്കുന്നതും പ്രതീക്ഷിച്ച ഫലം തരാത്തതുമായി അവസാനിക്കും. ഏതെങ്കിലും പദ്ധതിയിൽ പണം നിക്ഷേപിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
ഭരണി: പ്രണയ പങ്കാളിയുമായുള്ള ബന്ധം മോശമാകും. സഹോദരങ്ങളുമായി തർക്കം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചെലവ് വർദ്ധിക്കാനും സാമ്പത്തിക നഷ്ടം ഉണ്ടാകാനുമൊക്കെ സാദ്ധ്യതയുണ്ട്. സാമ്പത്തികം നിലനിർത്താൻ അധിക വരുമാന സ്രോതസുകൾ കണ്ടെത്തേണ്ടി വരും.
കാർത്തിക: ജോലിഭാരം മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. കുടുംബത്തിൽ സ്നേഹവും ഐക്യവും നിലനിർത്താൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും കൂടിയാലോചിച്ചു പ്രവർത്തിക്കുക. വാഹനം ഓടിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്.
രോഹിണി: ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വീടും ജോലിസ്ഥലവും തമ്മിൽ ബാലൻസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടും. ബിസിനസ് ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. അമിത കോപം നിയന്ത്രിക്കണം. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും.
മകയിരം: ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ജോലികൾ പൂർത്തിയാക്കാൻ പരിശ്രമവും കഠിനാധ്വാനവും ആവശ്യമാണ്. ആരോഗ്യം മോശമാകും ആയതിനാൽ തന്നെ ഭക്ഷണ ശീലത്തിൽ പ്രത്യേക ശ്രദ്ധ വേണം.
തിരുവാതിര: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താൻ ശ്രമിക്കും. വിദ്യാർഥികൾക്ക് പഠനേതര പ്രവർത്തനങ്ങളിൽ ശോഭിക്കാൻ അവസരം ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് അനുഭവപ്പെടും. അഭിമാനകരമായ സംഗതികൾ സംഭവിക്കും.
പുണർതം: സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും. തൊഴിൽപരമായ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
പൂയം: ബിസിനസിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. പൂർവിക സ്വത്ത് സമ്പാദിക്കുന്നതിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ നീങ്ങും.
ആയില്യം: മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. വളരെക്കാലത്തിനുശേഷം പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടിയേക്കാം. ഉപരി പഠനത്തിനായോ തൊഴിലിനായോ വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ മാറും.
മകം: ജീവിതത്തിൽ വരുന്ന എല്ലാത്തരം വെല്ലുവിളികളെയും എളുപ്പത്തിൽ നേരിടാൻ നിങ്ങൾക്ക് കഴിയും. തൊഴിൽ രംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.
പൂരം: ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ ആവശ്യം, അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി കണ്ടു തുടങ്ങും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും.
ഉത്രം: ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ നേരിയ പുരോഗതി കാണപ്പെടും. ആരോഗ്യം നിലനിർത്താൻ സാധിക്കും.
അത്തം: തൊഴിൽ രംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബത്തിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. സുഹൃത്തുക്കളുടെ പിന്തുണ എല്ലായ്പ്പോഴും ഉണ്ടാകും. അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കുന്നത് വലിയ ആശ്വാസമാകും.
ചിത്തിര: സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കാൻ മുതിർന്നവരുടെ അഭിപ്രായം കൂടി തേടാവുന്നതാണ്. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. പ്രണയ പങ്കാളിയുമായി ഒരുമിച്ച് സമയം ചെലവിടാൻ സാധിക്കും.
ചോതി: ജോലിസ്ഥലത്ത് നിന്ന് ചില നല്ല വാർത്തകൾ കേൾക്കാം. ചില വലിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. തൊഴിൽ സംബന്ധമായി റിസ്ക് എടുക്കാൻ തയ്യാറായേക്കും. നല്ല സുഹൃത്ബന്ധങ്ങൾ കൂടുതൽ ഊർജ്ജസ്വലരാക്കും.
വിശാഖം: പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർ പണമിടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. കുടുംബത്തിൽ സഹോദരങ്ങളുമായി തർക്കം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. സമാധാന സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആശങ്കയ്ക്ക് കാരണമാകും.
അനിഴം: സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത പാലിക്കണം, തൊഴിലിനൊപ്പം കുടുംബത്തിനും പ്രാധ്യാനം നൽകാൻ മറക്കരുത്. അല്ലാത്തപക്ഷം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ജോലിസ്ഥലത്ത് എതിരാളികളുടെ പ്രവർത്തികൾ സൂക്ഷിക്കണം.
തൃക്കേട്ട: ആഗ്രഹിച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുന്നതാണ്. തൊഴിൽ സംബന്ധമായ യാത്രകൾ ഗുണകരമാകും. പരിശ്രമത്തിലൂടെ ആഗ്രഹിച്ച വിജയം നേടാൻ സാധിക്കും. പങ്കാളിയോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും.
മൂലം: പ്രണയ ജീവിതം വിവാഹത്തിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആളുകളുടെ ഹൃദയം കീഴടക്കാൻ കഴിയും. ആരോടെങ്കിലും തുറന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിന് അനുകൂല സമയമാണ്.
പൂരാടം: സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിക്കുന്നത് മനസിന് സന്തോഷം നൽകും. പ്രണയ ജീവിതത്തിൽ ചില തടസ്സങ്ങൾ നേരിടുമെങ്കിലും അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ഇത് പരിഹരിക്കാൻ സാധിക്കും. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകുന്നത് വലിയ ആശ്വാസമാകും.
ഉത്രാടം: വ്യാപാരം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും. പ്രണയ പങ്കാളികൾ പരസ്പരം കൂടുതൽ മനസിലാക്കാൻ ശ്രമിക്കണം. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ചില പ്രധാന നേട്ടങ്ങൾ ലഭിച്ചേക്കാം ഇത് ജോലിസ്ഥലത്ത് അവർക്ക് ബഹുമാനം വർദ്ധിപ്പിക്കും.
തിരുവോണം: തൊഴിൽ സംബന്ധമായ യാത്രകൾ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാദ്ധ്യതയുണ്ട്. പുതിയ പ്രണയ ബന്ധം ഉണ്ടാകാനിടയുണ്ട്. ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഇണയുടെ ആരോഗ്യം ആശങ്കാ ജനകമായേക്കാം.
അവിട്ടം: പ്രണയത്തിലും ദാമ്പത്യത്തിലും പങ്കാളിയുമായി സത്യസന്ധത പുലർത്തുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്തേണ്ടി വരും. ഉപരിപഠനത്തിനായോ തൊഴിലിനായോ വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ മാറും.
ചതയം: സഹപ്രവർത്തകയുമായോ ബന്ധുവുമായോ തർക്കമുണ്ടാകാം. തൊഴിൽ രംഗത്ത് വലിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാനിടയുണ്ട്. ഇത് പൂർത്തിയാക്കാൻ കഠിനാധ്വാനം ആവശ്യമാണ്. പ്രണയ ബന്ധത്തിൽ ജാഗ്രതയോടെ മുന്നോട്ട് പോകേണം.
പൂരുരുട്ടാതി: ജോലികൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. ഇത് ആത്മവിശ്വാസം നൽകും. സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആളുകളെ കയ്യിലെടുക്കാൻ സാധിക്കും. മത പരമായ പരിപാടികളിൽ പങ്കെടുക്കും.
ഉതൃട്ടാതി: ജീവിതത്തിൽ വരുന്ന എല്ലാത്തരം വെല്ലുവിളികളെയും എളുപ്പത്തിൽ നേരിടാൻ സാധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. പൂർവിക സ്വത്ത് സമ്പാദിക്കുന്നതിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ നീങ്ങും.
രേവതി: കുടുംബത്തിലെ ഒരാളുടെ ആരോഗ്യം മോശമാകുന്നത് ആശങ്ക വർദ്ധിപ്പിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഒരല്പം കൂടി കാത്തിരിക്കേണ്ടി വരും. സാമ്പത്തിക പദ്ധതികളിൽ പണം നിക്ഷേപിച്ചാൽ നഷ്ടമുണ്ടാക്കുള്ള സാദ്ധ്യത വളരെയധികമാണ്. ശാരീരികമായ പരിക്കുകൾക്ക് സാദ്ധ്യതയുണ്ട്.