
യു.എസ് കോൺഗ്രസിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ മുന്നേറ്റം. സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് നഷ്ടമായി. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർ മുന്നേറ്റം തുടരുന്നു. ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ 100ൽ 34 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻമാർക്ക് തന്നെയായിരുന്നു. ജനപ്രതിനിധിസഭാംഗങ്ങളുടെ കാലാവധി രണ്ട് വർഷമാണ്. സെനറ്റർമാരുടെ കാലാവധി ആറ് വർഷമാണ്. രണ്ട് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സെനറ്റർമാരെ മൂന്ന് ക്ലാസായി തിരിച്ച് ഒരോ രണ്ട് വർഷം കൂടുമ്പോഴും സെനറ്റിന്റെ മൂന്നിലൊരു ഭാഗത്തിൽ തിരഞ്ഞെടുപ്പ് നടത്തും.
ഇതോടൊപ്പം മൊണ്ടാന, ഇൻഡ്യാന അടക്കം 11 സ്റ്റേറ്റ് ഗവർണർമാരെ കണ്ടെത്താനുള്ള പ്രത്യേക തിരഞ്ഞെടുപ്പും നടന്നിരുന്നു. ഇതിൽ എട്ടിടത്തും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ മുന്നിലെത്തി.
 സെനറ്റ് - ഫലം
തിരഞ്ഞെടുപ്പ് നടന്നത് - 34 സീറ്റ്
റിപ്പബ്ലിക്കൻ പാർട്ടി - 14
ഡെമോക്രാറ്റിക് പാർട്ടി - 13
സ്വതന്ത്രർ - 1
ഫലം വരാൻ - 6
 ഇതോടെ സെനറ്റിലെ ആകെ നില
ആകെ സീറ്റ് - 100
ഭൂരിപക്ഷം - 51
റിപ്പബ്ലിക്കൻ പാർട്ടി - 52 (38 സിറ്റിംഗ്)
ഡെമോക്രാറ്റിക് പാർട്ടി - 41 (28 സിറ്റിംഗ്)
------------------------------
 ജനപ്രതിനിധി സഭ - ഫലം
ആകെ സീറ്റ് - 435
ഭൂരിപക്ഷം - 218
റിപ്പബ്ലിക്കൻ പാർട്ടി - 198
ഡെമോക്രാറ്റിക് പാർട്ടി - 180
ഫലം വരാൻ - 57