
രാജ്യാന്തര വിപണിയിൽ വില ഔൺസിന് 2,655 ഡോളറിലേക്ക് ഇടിഞ്ഞു
കൊച്ചി: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 65 ഡോളർ ഇടിഞ്ഞ് 2,655 ഡോളറിലെത്തി. ക്രിപ്‌റ്റോ ഉൾപ്പെടെയുള്ള നാണയങ്ങൾക്ക് ട്രംപ് കാലയളവിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് തിരിച്ചടിയായത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്ത് നേടിയതും സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിൻവലിയാൻ കാരണമായി. ഇതോടെ ഇന്ന് സംസ്ഥാനത്ത് സ്വർണം പവൻ വില 800 രൂപയിലധികം കുറഞ്ഞേക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനാൽ വിലയിൽ കനത്ത തകർച്ച ഒഴിവായേക്കും. മൂന്നാഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
അതേസമയം കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 80 രൂപ ഉയർന്ന് 58.920 രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ വർദ്ധിച്ച് 7,365 രൂപയായി.