beauty

മുടി വളരാനായി പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് നോക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, മാറിവരുന്ന കാലാവസ്ഥ രൂക്ഷമായ മുടികൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കും. ഇത് പരിഹരിക്കാനായി പലരും ചെയ്യുന്നത് ഷാംപൂ മാറ്റി ഉപയോഗിക്കുക എന്നതാണ്.

പക്ഷേ, നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണം ഷാംപൂ ആയിരിക്കില്ല. ആഹാര രീതിയും പോഷക കുറവും അന്തരീക്ഷ മലിനീകരണവുമാണ്. അതിനാൽ, മുടിക്ക് ആരോഗ്യം നൽകുന്ന ഒരു പാക്ക് പുരട്ടിയാൽ ഈ പ്രശ്‌നങ്ങളെല്ലാം മാറി കിട്ടുന്നതാണ്. കഷണ്ടിയുള്ളവർക്ക് പോലും പ്രകടമായ മാറ്റം ഉണ്ടാക്കിയ ഈ വൈറൽ ഹെയർ പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചെറിയ ഉള്ളി - 6 എണ്ണം

തേങ്ങ - ഒരു കപ്പ്

റോസ്‌മേരി എസൻഷ്യൽ ഓയിൽ

തയ്യാറാക്കുന്ന വിധം

തേങ്ങയും ചെറിയ ഉള്ളിയും മിക്‌സിയുടെ ജാറിലിട്ട് നന്നായി അരച്ച് അരിച്ചെടുക്കുക. ഇതിലേക്ക് റോസ്‌മേരി എസൻഷ്യൽ ഓയിൽ മൂന്ന് തുള്ളി ചേർത്ത് യോജിപ്പിക്കണം. ഈ പാക്ക് 15 മിനിട്ട് മാറ്റി വയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച പാക്ക് തലയോട്ടിയിൽ പുരട്ടിക്കൊടുക്കുക. ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്‌ക്കണം. പുരട്ടിയ ഉടൻ ശിരോചർമം മസാജ് ചെയ്യാൻ മറക്കരുത്. ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഈ പാക്ക് ആഴ്‌ചയിൽ ഒരു ദിവസം മാത്രം ഉപയോഗിച്ചാൽ മതി. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരും. ചെറിയ മുടികൾ വരുന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും. ഒരു മാസത്തെ ഉപയോഗത്തിലൂടെ തന്നെ മുടി വളർച്ചയിൽ കാര്യമായ മാറ്റം നിങ്ങൾക്ക് കാണാം.