
യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. എന്നാൽ യാത്ര ചെയ്യുമ്പോൾ കെെയിൽ ഭാരം ചുമന്ന് കൊണ്ടുപോകുകയെന്നത് വളരെ പ്രയാസമായ കാര്യമാണ്. അതിനാൽ എല്ലാവരും ഇപ്പോൾ തിരഞ്ഞെടുക്കുന്നത് ട്രോളി ബാഗുകളാണ്. ചക്രങ്ങൾ ഉള്ളതിനാൽ വളരെ എളുപ്പത്തിൽ എത്ര ഭാരമുള്ളതും ഉരുട്ടികൊണ്ട് പോകാൻ എളുപ്പമാണ്. എന്നാൽ പലർക്കും എങ്ങനെ ട്രോളി ബാഗ് തിരഞ്ഞെടുക്കണമെന്ന് അറിയില്ല. കടയിൽ പോയി അപ്പോൾ കാണുന്ന ഒരണ്ണം തിരഞ്ഞെടുത്തൽ ഭാവിയിൽ അവ ഉപയോഗിക്കാൻ കഴിയാതെ വരുന്നു. ട്രോളി ബാഗുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കിയാലോ?
1, വസ്തുക്കൾ: പോളികാർബണേറ്റ് അല്ലെങ്കിൽ ബാലിസ്റ്റിക് നെെലോൺ പോലുള്ളവ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകൾ കൂടുതൽ നല്ലതായിരിക്കും. അവ ബാഗിന് നല്ല സംരക്ഷണം നൽകുകയും അകത്തുള്ള സാധനങ്ങൾക്ക് കേടുപാടുകൾ പറ്റാതെ ഇരിക്കുകയും ചെയ്യുന്നു. കനംകുറഞ്ഞതുമായിരിക്കും.
2, വലിപ്പം: വ്യത്യസ്ത വലുപ്പത്തിലുള്ള ട്രോളി ബാഗുകൾ മാർക്കറ്റിൽ ലഭ്യമാണ്. ബാഗ് തിരഞ്ഞെടുക്കുമ്പോൾ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ ഉൾക്കൊള്ളുമോയെന്ന് പരിശോധിക്കുക. 360 ഡിഗ്രി സ്പിന്നർ വീലുകൾ ഉള്ള ബാഗുകൾ കെെകാര്യം ചെയ്യാൻ എളുപ്പമാണ്. രണ്ട് ചക്രങ്ങളും നാല് ചക്രങ്ങളും ഉള്ള ബാഗുകൾ ലഭ്യമാണ്. ചക്രത്തിന്റെ എണ്ണം കൂടുന്നത് അനുസരിച്ച് കെെകാര്യം ചെയ്യാൻ എളുപ്പമാണ്.
3,സുരക്ഷ: ടിഎസ്എ അംഗീകൃത ബാഗുകൾ സുരക്ഷിതമായിരിക്കും. അതിനാൽ ടിഎസ്എ അംഗീകൃതമാണോ വാങ്ങുന്ന ബാഗ് എന്ന് പരിശോധിക്കുക.
4, ബ്രാൻഡ്: ചില ബ്രാൻഡ് ട്രോളി ബാഗുകൾ വളരെ നല്ലതാണ്. അമേരിക്കൻ ടൂറിസ്റ്റർ, സാംസോണൈറ്റ്, ബ്രിഗ്സ് ആൻഡ് റിലേ, ട്രാവൽപ്രോ എന്നിവ ട്രോളി ബാഗുകൾക്ക് വളരെ ശ്രദ്ധേയമാണ്.
5,നിറം: നിരവധി നിറങ്ങളിലുള്ള ട്രോളികൾ വിപണിയിൽ ലഭ്യമാണ്. അതിൽ തന്നെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന നിറങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. പച്ച, ചുവപ്പ്, നീല, മഞ്ഞ എന്നി നിറത്തിലുള്ള ട്രോളി ബാഗുകളാണ് പുറത്തുപോകുന്നവർ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ വിമാനത്താവളങ്ങളിൽ അടക്കം പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു