
37 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണി രത്നവും ഒരുമിക്കുന തഗ് ലൈഫ് എന്ന ഗ്യാങ്സ്റ്റർ ചിത്രം ജൂൺ5ന് റിലീസ് ചെയ്യും. തന്റെ 70 -ാം പിറന്നാൾ ദിനത്തിൽ 44 സെക്കന്റുകൾ മാത്രമുള്ള ടീസർ കൊണ്ട് പ്രേക്ഷകരെ ആകാംക്ഷഭരിതതാക്കുകയാണ് ഉലകനായകൻ.ആക്ഷനും അഭിനയ മുഹൂർത്തങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ഉലകനായകനെടീസറിൽ കാണാം. രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. ടീസറിൽ ചിമ്പുവിനെയും കാണാം.തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഛായാഗ്രാഹകൻ- രവി കെ. ചന്ദ്രൻ, സംഗീത സംവിധാനം എ .ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ അൻപറിവ് . രാജ്കമൽ ഫിലിം ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണിരത്നം, ആർ. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് നിർമ്മാതാക്കൾ.