
ഋഷഭ് ഷെട്ടി എന്ന കന്നട താരത്തെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് കാന്താര. സിനിമയുടെ പ്രീക്വലായ കാന്താര 2 മൂന്നാം ഷെഡ്യൂൾ കർണാടകയിലെ കുന്ദാപുരത്ത് പുരോഗമിക്കുന്നു. തുടർച്ചയായി 60 ദിവസം നീണ്ടുനിൽക്കുന്ന വലിയ ഷെഡ്യൂളാണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ഷെഡ്യൂളിനായി ഋഷഭ് കുതിരസവാരിയും കളരിപ്പയറ്റും പരിശീലിച്ചിട്ടുണ്ട്. കളരിപ്പയറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാന്താര 2. സിനിമയുടെ 50 ശതമാനം ചിത്രീകരണവും പൂർത്തിയായി. ആക്ഷൻ രംഗങ്ങൾക്ക് പുറമെ ഗാന ചിത്രീകരണവും സുപ്രധാനമായ പല രംഗങ്ങളുടെ ചിത്രീകരണവും ഈ ഷെഡ്യൂളിൽ നടക്കും. 150 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര 2 അടുത്ത വർഷം റിലീസ് ചെയ്യാനാണ് തീരുമാനം.