
കാനഡ, പ്രകൃതി രമണീയവും, ധാതുസമ്പത്തിനാൽ അനുഗ്രഹീതവുമായിരുന്ന ഒരു രാജ്യം.
ഒരു കാലഘട്ടത്തിലും ആ രാജ്യം കാര്യമായ ഒരു യുദ്ധത്തിലോ, വിവാദത്തിന്റെ ചെന്നുപെട്ടതായി എന്റെ ഓർമ്മയിൽ ഇല്ല. ഒരുതരത്തിലുള്ള ഭീകരാക്രമണങ്ങളും അവിടെ നടന്നതായി അറിവില്ല.
അങ്ങനെയിരിക്കെയാണ് ഉണ്ടിരിക്കുന്ന നായർക്ക് ഒരു ഉൾവിളി ഉണ്ടായി എന്ന മട്ടിൽ ഉള്ള ഒരു തോന്നൽ അവിടത്തെ നേതാക്കന്മാർക്ക് ഉണ്ടാവുന്നത്.
രാജ്യത്തെ കാർഷിക മേഖല പുഷ്ഠിപ്പെടുത്താനായി കർഷകരെ അന്യ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരണം, പൗരത്വവും ജീവിത സൗകര്യങ്ങളും നൽകണം. സംഭവിക്കുന്നത് ഇന്നോ ഇന്നലെയോ അല്ല. ഇന്ത്യ ടുഡേ മാഗസിൻ മലയാളത്തിൽ പ്രസിദ്ധീകരണം ആരംഭിക്കുന്ന കാലത്താണ്. പഞ്ചാബിൽ നിന്നും ഏറെ കുടുംബങ്ങൾ അങ്ങോട്ട് ഈസിയായി ചേക്കേറി. പഞ്ചാബികൾ കഠിനാധ്വാനികളാണ്, കർഷകരാണ്.
പക്ഷെ അതോടൊപ്പം തീഷ്ണമായ മതവിശ്വാസം പുലർത്തുന്നവരാണ്.
പിന്നെയും കുടിയേറ്റം തുടർന്നു. ഇന്ത്യയിൽ നിന്നുള്ള ഗുജറാത്തികളും, തമിഴരും, മിഡിൽ ഈസ്റ്റിലെ കലാപ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളും നിർബാധം എത്തി. എന്നാൽ ഇവരെല്ലാം തന്നെ നല്ല മതവിശ്വാസികളായിരുന്നു. അതോടെ പ്രശാന്തമായിരുന്ന ആ നാടിന്റെ അന്തരീക്ഷത്തിൽ മത കാഹളങ്ങൾ മുഴങ്ങി. മത വിഭാഗങ്ങൾ വോട്ടുബാങ്കിൽ സ്വാധീനം ചെലുത്തിയതോടെ, പാർലമെന്റിൽ സ്വാധീനം ചെലുത്തിയതോടെ, രാഷ്ട്രീയ തീരുമാനങ്ങളുടെ സംശുദ്ധി നഷ്ടപ്പെട്ടു. ഇന്നവിടെ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നു, പ്രതിഷേധിക്കുന്ന ഹിന്ദുക്കൾ തെരുവിൽ പ്രകടനം നടത്തുന്നു.
തെരുവോരങ്ങളിൽ തേങ്ങയുടക്കുന്നു, ഭജന പാടുന്നു.
തദ്ദേശീയരായ സ്ത്രീകളുടെ വസ്ത്ര ധാരണ സ്വാതന്ത്രത്തിൽ വരെ കുടിയേറ്റക്കാർ ഇടപെടുന്നു.
തങ്ങൾക്ക് ഇന്നുവരെ കണ്ടു പരിചയമില്ലാത്ത ഒരു കൂട്ടം ആളുകൾ തങ്ങളുടെ നാട്ടിൽ സർവ്വാധിപത്യം സ്ഥാപിക്കുന്നതും, വിചിത്രമായ ആരാധനാ രീതികൾ തങ്ങളുടെ തെരുവോരങ്ങളിൽ നടത്തുന്നതും ആണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി അന്നാട്ടുകാർ കാണുന്നത്.
ഇന്ന് അവിടെ കാര്യമായ മത ചിന്ത ഒന്നും ഇല്ലാത്ത കുടിയേറ്റക്കാർ ഉണ്ടെങ്കിൽ അത് നമ്മൾ മലയാളികളാണ്. എന്നിരുന്നാലും നമ്മളെക്കൊണ്ട് ചെയ്യാവുന്ന മറ്റു മേഖലകളിൽ നമ്മളും കാര്യമായ സംഭാവനകൾ നൽകുന്നുണ്ട് എന്നാണറിവ്. ഏതു മതമായാലും അത് സ്വച്ഛമായ ഒരു രാജ്യത്തെ, അവിടത്തെ ജനങ്ങളുടെ സമാധാനം തകർക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇത്തരം തീഷ്ണമായ മത ചേരി തിരിവ് യൂറോപ്പിൽ ഉണ്ടാക്കിയ അസ്വാസ്ഥ്യങ്ങളാണ് രണ്ടാം ലോക യുദ്ധത്തിന്റെ ആരംഭത്തിനു കാരണമായത്.
ഓർമ്മകൾ ഉണ്ടായിരിക്കണം. അതിഥികൾക്കും, ആതിഥേയർക്കും.
(പ്രമുഖ ആർക്കിടെക്‌ട് ആണ് ലേഖകൻ)