pic

ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാൻസിനും ഭാര്യ ഉഷ ചിലുകുരിയ്ക്കും ആശംസകൾ നേർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. യു.എസ് സെക്കൻഡ് ലേഡി (വൈസ് പ്രസിഡന്റിന്റെ പത്നി) പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ഉഷ.

വാൻസിന്റെ വിജയം ചരിത്ര നിമിഷമാണ്. ആന്ധ്രയിൽ വേരുകളുള്ള, തെലുങ്ക് പാരമ്പര്യമുള്ള ഉഷ യു.എസ് സെക്കൻഡ് ലേഡിയായത് ലോകമെമ്പാടുമുള്ള തെലുങ്ക് സമൂഹത്തിന് അഭിമാന നിമിഷമാണ്. വാൻസിനേയും ഉഷയേയും ആന്ധ്രയിലേക്ക് ക്ഷണിക്കാൻ കാത്തിരിക്കുകയാണെന്നും നായിഡു എക്സിൽ കുറിച്ചു.

# എന്നും വാൻസിനൊപ്പം

 ഉഷയുടെ മാതാപിതാക്കൾ ആന്ധ്രയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവർ

 ഉഷ ജനിച്ചതും വളർന്നതും കാലിഫോർണിയയിലെ സാൻഡിയാഗോയിൽ

 യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും

 വാൻസിനെ ഉഷ പരിചയപ്പെട്ടത് യേൽ ലാ സ്കൂളിൽ വച്ച്

 നിയമ ബിരുദം നേടിയതിന് പിന്നാലെ 2014ൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

 മക്കൾ - ഇവാൻ, വിവേക്, മിറാബെൽ

 വാൻസിനൊപ്പം രാഷ്ട്രീയത്തിൽ സജീവം