
റായ്പുർ: സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും വധഭീഷണി. മുംബയ് പൊലീസ് എമർജൻസി നമ്പറിലേക്കാണ് ഭീഷണി കാൾ എത്തിയത്. ഷാരൂഖ് ഖാൻ 50 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു സന്ദേശം. പിന്നാലെ വധഭീഷണിക്കായി ഉപയോഗിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തി. എന്നാൽ തന്റെ ഫോൺ ദിവസങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടുപോയതാണെന്നാണ് ഇയാൾ മൊഴി നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്കാണ് ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് അജ്ഞാതന്റെ വിളിവന്നത്. താൻ, ഷാരൂഖിന്റെ വീടായ മന്നത്തിനു പുറത്ത് നിൽക്കുകയാണെന്നാണ് ഇയാൾ പറഞ്ഞത്. ഛത്തീസ്ഗഢിലെ റായ്പുരിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന്
ഷാരൂഖ് ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു.