a

തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) പേരൂർക്കട ഏരിയാ സമ്മേളനം ബെഫി സെന്ററിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് പാർവതി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത്,സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി.വി.ജോസ്,ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ,ജില്ലാ സെക്രട്ടറി എൻ.നിഷാന്ത്,ഏരിയാ സെക്രട്ടറി ഷീന കെ.ബാബു, ആർ.സിമി എന്നിവർ സംസാരിച്ചു.പുതിയ ഏരിയ പ്രസിഡന്റായി കെ.എസ്.ഷൈജു (കനറാ ബാങ്ക്), സെക്രട്ടറിയായി ആർ.സിമി(കേരള ബാങ്ക്) എന്നിവരെ തിരഞ്ഞെടുത്തു.