ashfaq

കൊച്ചി : റോട്ടറി ക്ലബ് സമ്മാനമായി നൽകിയ സ്‌പൈക്കുമായി റെക്കാഡ് വേഗത്തിൽ പൊന്നണിഞ്ഞ് തിരുവനന്തപുരം ജി.വി രാജയുടെ മുഹമ്മദ് അഷ്‌ഫാഖ്. സീനിയർ ആൺകുട്ടികളുടെ 400 മീറ്രറിൽ 47.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഷ്‌ഫാഖ് റെക്കാഡ് തിരുത്തിയത്. മാത്തൂരിന്റെ അഭിരാം കഴിഞ്ഞ മീറ്റിൽ കുറിച്ച 48.06 സെക്കൻഡിന്റെ റെക്കാഡാണ് അഷ്‌ഫാക്ക് തിരുത്തിയെഴുതിയത്. ഒളിമ്പിക്സിലും മറ്റുംതാരങ്ങൾ ഉപയോഗിക്കുന്ന പോലത്തെ സ്പൈക്ക് വേണമെന്ന അഷ്ഫാഖിന്റെ ആഗ്രഹമറിഞ്ഞാണ് തൃശൂരിലെ റോട്ടറിക്ലബ് ഭാരവാഹികൾ 20,000 രൂപ വിലവരുന്ന സ്‌പൈക്ക് വാങ്ങി നൽകിയത്. തൃശൂർ പെരിഞ്ഞനത്തെ അഷ്‌റഫ് -ജസീന ദമ്പതികളുടെ മകനാണ്. 180 മീറ്റർ ഉയരക്കാരനായ അഷ്‌ഫാഖ് രണ്ട് വർഷമായി ജി.വി രാജയിൽ അജിമോന്റെ കീഴിലാണ് പരിശീലനം.