മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​ന​വീ​ക​രി​ച്ച​ ​സി​ന്ത​റ്റി​ക്ക് ​ട്രാ​ക്കി​ലും​ ​ഫീ​ൽ​ഡി​ലും​ ​കൗ​മാ​ര​കേ​ര​ളം​ ​കു​തി​ച്ചു​ ​പാ​ഞ്ഞ,​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ലെ​ ​അ​ത്‌​ല​റ്റി​‌​ക്സ് ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​ആ​ദ്യ​ദി​നം​ ​മ​ല​പ്പു​റ​ത്തി​ന്റെ​യും​ ​പാ​ല​ക്കാ​ടി​ന്റെ​യും​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ടം.​ 15​ ​ഫൈ​ന​ലു​ക​ൾ​ ​ന​ട​ന്ന​ ​ആ​ദ്യ​ദി​ന​ത്തി​ലെ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ​തി​ര​ശീ​ല​ ​വീ​ഴു​മ്പോ​ൾ​ 4​ ​വീ​തം​ ​സ്വ​ർ​ണ​വും​ ​വെ​ങ്ക​ല​വും​ 2​ ​വെള്ളി​യും​ ​നേ​ടി​ 30​ ​പോ​യി​ന്റു​മാ​യി​ ​മ​ല​പ്പു​റ​മാ​ണ് ​മു​ന്നി​ൽ.
4​ ​സ്വ​ർ​ണ​വു​ം1​ ​വെ​ള്ളി​​യും​ 6​ ​വെ​ങ്ക​ല​വും​ ​നേ​ടി​ 29​ ​പോ​യി​ന്റു​മാ​യി​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​പാ​ല​ക്കാ​ട് ​തൊ​ട്ടു​ ​പി​ന്നി​ലു​ണ്ട്.​ ​കോ​ത​മം​ഗ​ലം​ ​മാ​‌​ർ​ബേ​സി​​ലെ​ ​താ​ര​ങ്ങ​ൾ​ ​നേ​ടി​യ​ 2​ ​സ്വ​ർ​ണ​വും​ 3​ ​വെ​ള്ളി​യുമായി​​ 19​ ​പോ​യി​ന്റു​ള്ള​ ​ആ​തി​ഥേ​യ​രാ​യ​ ​എ​റ​ണാ​കു​ള​മാ​ണ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത്.​ 2​ ​സ്വ​‌​ർ​ണ​വും​ ​ഒ​രു​ ​വെ​ള്ളി​യും​ ​നേ​ടി​ 13​ ​പോ​യി​ന്റു​മാ​യി​ ​തി​രു​വ​ന​ന്ത​പു​ര​മാ​ണ് ​നാ​ലാ​മ​ത്.​ ​ജി.​വി​ ​രാ​ജ​യാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​ചാ​ല​ക​ശ​ക്തി.
സ്കൂ​ളു​ക​ളി​ൽ​ ​കോ​ത​മം​ഗ​ലം​ ​മാ​ർ​ബേ​സി​ൽ​ 19​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​നി​ൽ​ക്കു​മ്പോ​ൾ​ 2​ ​സ്വ​ർ​ണ​വും​ 1​ ​വെള്ളി​യും​ ​നേ​ടി​ ​പ​ഴ​യ​പെ​രു​മ​യി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​വ​ര​വി​ന്റെ​ ​സൂ​ച​ന​ ​ന​ൽ​കി​ ​പി.​യു​ ​ചി​ത്ര​യു​ടെ​ ​മു​ണ്ടൂ​ർ​ ​എ​ച്ച്.​എ​സ് ​പാ​ല​ക്കാ​ടാ​ണ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ത്.​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ഐ​ഡി​യ​ൽ​ ​ഇ.​എ​ച്ച്.​എ​സ്.​എ​സ് ​ക​ട​ക​ശേ​രി​ 1​ ​വീ​തം​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും​ 3​ ​വെ​ങ്ക​ല​വും​ ​നേ​ടി​ 11​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ണ്ട്.

മൂന്ന് റെക്കാഡുകൾ

ആദ്യ ദിനം അത്‌ലറ്റിക്‌സിൽ മൂന്ന് റെക്കാഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളാണ് മൂന്ന് റെക്കാഡും കുറിച്ചത്. 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ മഹമ്മദ് അഷ്ഫാഖ്, 3000 മീറ്ററിൽ മലപ്പുറത്തിന്റെ മുഹമ്മദ് അമീൻ, പോൾവോൾട്ടിൽ എറണാകുളത്തിന്റെ ശിവദേവ് രാജീവ് എന്നിവരാണ് റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയത്.

വേഗരാജാവിനെ ഇന്നറിയാം

അത്‌ലറ്റിക്‌സിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായ 100മീറ്ററിലുൾപ്പെടെ 16 ഫൈനലുകൾ ഇന്ന് നടക്കും.

400ൽ റെക്കാഡും

അയോഗ്യതയും

ട്രാക്കിനെ തീപിടിപ്പിക്കുന്ന പോരാട്ടം കണ്ട 400 മീറ്ററിൽ തിരുവനന്തപുരം ജി.വിരാജയിലെ മുഹമ്മദ് അഷ്‌ഫാഖ് ​(47.65 സെക്കൻഡ്) റെക്കാഡോടെ പൊന്നണിഞ്ഞപ്പോൾ സബ്‌ജൂനിയർ ആൺകുട്ടികളിൽ ഒന്നാമത് ഫിനിഷ് ചെയ്ത മലപ്പുറത്തിന്റെ രാജൻ അയോഗ്യനായി. ട്രാക്ക് മാറിഓടിയെന്ന് കണ്ടെത്തിയാണ് രാജനെ അയോഗ്യനാക്കിയതെന്ന് അധികൃതർ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശികളുടെ മകനായ രാജൻ ആലത്തിയൂർ ​കെ.എച്ച്​.എം. എച്ച്​.എസ്​.എസി​ലെ വിദ്യാർത്ഥിയാണ്. രണ്ടാതെത്തിയ തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ പി. സായൂജിന്റെ (55.91) വെള്ളി സ്വർണമായി.