sports

കൊച്ചി :അത്‌ലറ്റിക്സ് മത്സരങ്ങളുടെ ആരംഭം ഗംഭീരം...മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമാനമായ രീതിയിൽ നിറഞ്ഞുകവിഞ്ഞ് മഹാരാജാസ് സ്റ്റേഡിയം.

രാത്രിയായതോടെ അത്ലറ്റിക്സ് മത്സരങ്ങൾ കാണാൻ മഹാരാജാസ് സ്റ്റേഡിയത്തിലെത്തിയത് പതിനായിരത്തോളം ജനങ്ങൾ. മൈതാനത്ത് നിർമ്മിച്ചിരിക്കുന്ന മത്സരങ്ങളുടെ തത്സമയ പ്രക്ഷേപണ സ്ക്രീനിംഗും ഡ്രോൺ ക്യാമറ സംവിധാനവും ലേസർ ലൈറ്റുകളും എല്ലാം ആരാധകരെ മൈതാനത്തേക്ക് ആകർഷിച്ചു. റിലേ മത്സരങ്ങളാണ് ആരാധകരെ കൂടുതൽ ആവേശം കൊള്ളിച്ചത്.
സ്റ്റേഡിയത്തിന് പുറത്ത് ജഴ്സികൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരും ഭക്ഷണ വസ്തുക്കൾ വിൽക്കുന്നവരും മുഴുവൻ സമയവും സജീവമാണ്.