gold-shop

പവൻ വില 1,320 രൂപ കുറഞ്ഞു

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് പവൻ വില ഇന്നലെ 1,320 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി. ഗ്രാമിന്റെ വില 165 രൂപ ഇടിഞ്ഞ് 7,200 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,658 ഡോളർ വരെ താഴ്ന്നിരുന്നു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ഡോളർ കരുത്താർജിച്ചതാണ് സ്വർണ വിലയിൽ ഇടിവുണ്ടാക്കിയത്. ട്രംപ് ആദ്യം അധികാരത്തിലെത്തിയപ്പോൾ സ്വർണ വില 1,250 ഡോളറിലായിരുന്നു. അധികാരം ഒഴിയുന്നതുവരെ വില 1,350 ഡോളർ നിലവാരത്തിൽ തുടർന്നു. ബൈഡൻ പ്രസിഡന്റായതോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്.

ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2,680 ഡോളറിലേക്ക് തിരിച്ച് കയറിയതിനാൽ ഇന്ത്യയിൽ ഇന്ന് പവൻ വില ഉയർന്നേക്കും.