
ഒൻപതാം സെമസ്റ്റർ പഞ്ചവത്സര
ഇന്റഗ്രേറ്റഡ് എൽ എൽ.ബി. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 150 രൂപ
പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ നവംബർ 18 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.ടെക്. പാർട്ട്‌ടൈം റിസ്ട്രക്‌ചേർഡ്
കോഴ്സ് (2013 സ്‌കീം) പരീക്ഷകൾക്ക് പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ
18 വരെയും 400 രൂപ പിഴയോടെ നവംബർ 20 വരെയും അപേക്ഷിക്കാം. കാര്യവട്ടം
യൂണവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗും കൊല്ലം TKM കോളേജ് ഓഫ്
എഞ്ചിനീയറിംഗുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
പ്രാക്ടിക്കൽ/വൈവവോസി
നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ്
ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.)
പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ നടത്തും.
വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം നടത്തിയ എം.എ
മലയാളം (മേഴ്സിചാൻസ്) പരീക്ഷയുടെ വൈവവോസി 13 ന് രാവിലെ 11 മണിക്ക്
കാര്യവട്ടം ക്യാമ്പസ്സിലെ കേരളപഠന വിഭാഗത്തിന്റെ 25ാം നമ്പർ മുറിയിൽ നടത്തും.
ടൈംടേബിൾ
15 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡപ്ലോമ ഇൻ റഷ്യൻ പരീക്ഷ
ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ. (ഹ്യൂമൻ റസോഴ്സ്
മാനേജ്‌മെന്റ്) (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടർ മുഖേന അടയ്‌ക്കണം.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ (എം.ജി.യു.യു.ജി.പി 2024 അഡ്മിഷൻ) പരീക്ഷ 21 ന് ആരംഭിക്കും.
ഒന്ന്, രണ്ട് സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ, എം.എസ്സി, എം.കോം (2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ആഗസ്റ്റ് 2024) പരീക്ഷ 22ന് ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജൂൺ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ സോഷ്യോളജി (2014, 2015 അഡ്മിഷൻ മേഴ്സി ചാൻസ്, 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷാ രജിസ്ട്രേഷൻ
പഠന വകുപ്പിലെ മൂന്ന്, അഞ്ച് സെമസ്റ്റർ എം.കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 15 മുതൽ 19 വരെയും പിഴയോടെ 20ന് വൈകിട്ട് 5 മണി വരെയും അപേക്ഷിക്കാം.
പ്രയോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ / സപ്ലിമെന്ററി) നവംബർ 2024 പ്രയോഗിക പരീക്ഷകൾ 14 മുതൽ 26 വരെ നടക്കും.
തീയതി പുതുക്കി നിശ്ചയിച്ചു
പാലയാട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നവംബർ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റർ ബി.എ എൽ എൽ.ബി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ 19ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു.