
നിയുക്ത ശബരിമല മേൽശാന്തി അരുൺ കുമാർ തിരുമേനിക്ക് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊല്ലം സമിതിയുടെ പുരസ്ക്കാരം കൊല്ലം ജില്ലാ പ്രസിഡന്റ് അശോകൻ വാളത്തുങ്കലും സെക്രട്ടറി രതീഷ് മയ്യനാടും നൽകി. ട്രസ്റ്റ് ചെയർമാൻ പി. മോഹൻ കുമാർ പൊന്നാട അണിയിക്കുകയും ചെയ്തു. ട്രസ്റ്റ് റീജണൽ ഡയറക്ടർന്മാരായ ബോസ് കുമാർ, കൃഷ്ണകുമാർ എന്നിവർ ഹരിവരാസനം മാഗസിൻ പ്രകാശന കർമ്മവും മേൽശാന്തിക്കു നൽകി നിർവഹിച്ചു. ചടങ്ങിൽ മാതൃസമിതി ജില്ലാ പ്രസിഡന്റ് രുക്മിണി ദേവി, സെക്രട്ടറിമാരായ ഉഷവിപിൻ കൊട്ടാരക്കര, സ്വർണ്ണലത മുണ്ടക്കൽ എന്നിവർ പങ്കെടുത്തു.
കോന്നകത്ത് ജാനകി അമ്മയുടെ സ്മരണാർത്ഥം ദേശീയ തലത്തിൽ പ്രകൃതിക്ക്, സഹജീവികൾക്ക്, മനുഷ്യർക്ക് എന്നീ മൂന്നു തത്ത്വങ്ങൾക്ക് പ്രാധാന്യം നൽകി സ്ത്രീശാക്തീകരണ കൂടി ലക്ഷ്യമിട്ട് രൂപം കൊണ്ടതാണ്
ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്. കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനും മാദ്ധ്യമപ്രവർത്തകനുമായ പി. മോഹൻകുമാറാണ് ട്രസ്റ്റ് ചെയർമാൻ. പത്മഭൂഷൻ ജി. മാധവൻ നായർ മുഖ്യ രക്ഷാധികാരിയും, പന്തളം രാജകുടുംബം, ശബരിമല തന്ത്രി കുടുംബം, എസ്, കാർത്തികേയൻ (മെരിലാന്റ് സ്റ്റുഡിയോ ) , ശാന്താറാം ഐ.പി,എസ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ,വസന്താമഥൻ മോഹൻ , നടി ജലജ (സിനി ആർട്ടിസ്റ്റ്), ആർ. കെ. ദാമോദരൻ തുടങ്ങിയവർ രക്ഷാധികാരികളുമാണ്.