ss

അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലെ അമ്മ സോംഗ് 'മന്ദാര മലരിൽ' പുറത്ത്. രാജീവ് ഗോവിന്ദന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനം മൃദുല വാര്യരാണ് ആലാപനം.രഞ്ജിൻ രാജിന്റെ മികച്ച സംഗീതം ശ്രോതാക്കളെ പിടിച്ചിരുത്തുന്നു. സംഗീത, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള എന്നിവരാണ് മറ്റ് താരങ്ങൾ.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് അഭിലാഷ് പിള്ള രചന നിർവഹിക്കുന്നു. ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്,

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 15ന് റിലീസ് ചെയ്യും.
, പി.ആർ. ഒ : വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.