കർണാടകയിലെ കുടകിലുള്ള എൺപത് വർഷം പഴക്കമുള്ള ഒരു തറവാട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയും കൂടെയുണ്ട് ,ചെറിയ മഴയുള്ള സമയമാണ് പാമ്പിനെ കണ്ടത്.

സാധനങ്ങൾ സൂക്ഷിച്ചിരുന്ന റൂമിൽ ഒരു വലിയ പാമ്പ് കയറുന്നത് കണ്ടാണ് നവീൻ റാക്കിയെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് ചുറ്റും നോക്കി, മനോഹരമായ തറവാട്. തുടർന്ന് അവിടെ നിന്ന ആളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പാമ്പിനെ കണ്ട സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.

ടയറിനകത്ത് ഇരുന്ന അണലിയെ കണ്ടു. നല്ല വലിപ്പം, നിറത്തിനും വിത്യാസം. പെട്ടന്നാണ് വാവ സുരേഷ് അത് കണ്ടത് അതിനടിയിൽ മറ്റൊരു അണലി. കാണുക ഇണചേരാൻ എത്തിയ രണ്ട് അപകടകാരികളായ അണലികളെ പിടികൂടുന്ന സാഹസിക കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.